ഗുരുവായൂർ ദർശനത്തിന് നവ്യ വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു

കഴിഞ്ഞ ജൂലൈയിൽ ആണ് സച്ചിൻ സാവന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. സർക്കാർ ജോലിയിൽ തുടരവേ തന്നെ ഇദ്ദേഹം 2.46 കോടി രൂപയുടെ പണം അനധികൃതമായി സമ്പാദിച്ച്‌ എന്ന് സർക്കാരിന്റെ കണ്ടെത്തലിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ അറസ്റ് രേഖപ്പെടുത്തിയത്.…

കഴിഞ്ഞ ജൂലൈയിൽ ആണ് സച്ചിൻ സാവന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. സർക്കാർ ജോലിയിൽ തുടരവേ തന്നെ ഇദ്ദേഹം 2.46 കോടി രൂപയുടെ പണം അനധികൃതമായി സമ്പാദിച്ച്‌ എന്ന് സർക്കാരിന്റെ കണ്ടെത്തലിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ അറസ്റ് രേഖപ്പെടുത്തിയത്. സി.ബി.ഐയുടെ എഫ്.ഐ.ആർ. പ്രകാരമാണ് ഇ.ഡി. അന്വേഷണം. ഇയാൾക്കും കുടുംബാംഗങ്ങൾക്കും എതിരെ ലഭിച്ച പരാതീയുടെ അടിസ്ഥാനത്തിൽ ആണ് കേസിൽ അന്വേഷണം ആരംഭിച്ചത്. സാവന്ത് ഇഡിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു, തുടർന്ന് എംവിഎ സർക്കാരിലെ ഒരു മന്ത്രിയുടെ ഒഎസ്ഡിയായി ചേർന്നു. എന്നാൽ അനധികൃതമായ രണ്ടരക്കോടിയിൽ അധികം രൂപയാണ് ഇദ്ദേഹത്തിന്റേതായി കണ്ടെത്തിയത്.

കണക്കുകളോ രേഖകളോ ഇല്ലാത്ത ഒന്നര കോടിയോളം രൂപയുടെ ബാങ്ക് നിക്ഷേപവും ഇദ്ദേഹത്തിന്റേതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ കേസിൽ നവ്യ നായരുടെ പേരും ഉൾപ്പെട്ടിരിക്കുകയാണ്. സച്ചിൻ പല തവണ നവ്യ നായർക്ക് ആഭരണം സമ്മാനമായി നൽകിയെന്നും നവ്യ സച്ചിന് ഗുരുവായൂർ ദർശനം നടത്താൻ വേണ്ട സൗകര്യങ്ങൾ ഒക്കെ ചെയ്തു കൊടുത്തു എന്നുമാണ് സച്ചിൻ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് നവ്യയുടെ താൻ ഡേറ്റിങ്ങിൽ ആണെന്ന് ആണ് സച്ചിൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നവ്യയെ ബോംബെയിലേക്ക് വിളിച്ചാണ് ഇ ഡി ചോദ്യം ചെയ്തത്. എന്നാൽ തന്റെ ഫാമിലി സുഹൃത്ത് മാത്രമാണ് സച്ചിൻ എന്നാണ് ഇപ്പോൾ നവ്യ വെളിപ്പെടുത്തിയിരിക്കുന്നത്.

നവ്യയെ കൂടാതെ സച്ചിന്റെ മറ്റു പെൺ സുഹൃത്തുക്കളേയും ഇ ടി ചോദ്യം ചെയ്തു വരുകയാണ്. എന്നാൽ ഇപ്പോൾ ഈ വാർത്തയ്ക്ക് എതിരെ നവ്യയുടെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ്. നവ്യയും സച്ചിനും മുബൈയിൽ ഒരേ റെസിഡെൻഷ്യലിൽ കഴിയുന്നവർ ആണെന്നും മകന്റെ പിറന്നാളിന് സമ്മാനം നൽകിയത് ഒഴിച്ചാൽ അദ്ദേഹത്തിൽ നിന്ന് നവ്യ സമ്മാനം ഒന്നും സ്വീകരിച്ചിട്ടില്ല എന്നാണ് കുടുംബം പറയുന്നത്. കുടുംബ സുഹൃത്ത് എന്ന നിലയിൽ ഗുരുവായൂർ ദർശിക്കാൻ സഹായം നൽകിയത് ശരിയാണ് എന്നും കുടുംബം പ്രതികരിച്ചു. നവ്യ ഇതിനോടകം മൊഴി നൽകിയിട്ടുണ്ട്.