പതിനെട്ട് വയസ്സായപ്പോൾ അച്ഛൻ വീട്ടിൽ നിന്നും മാറി താമസിക്കാൻ ആവശ്യപ്പെട്ടു!

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. വളരെ അവിചാരിതമായാണ് താൻ സിനിമയിലേക്ക് എത്തിയതെന്ന് താരം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. പ്രേമം വൻ ഹിറ്റായി…

Madonna Sebastian about father

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. വളരെ അവിചാരിതമായാണ് താൻ സിനിമയിലേക്ക് എത്തിയതെന്ന് താരം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. പ്രേമം വൻ ഹിറ്റായി മാറിയതോടെ മഡോണയുടെ ഇൻഡസ്ട്രിയൽ വാല്യൂ ഉയർന്നു. അതിനു ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ താരം ചെയ്തു. കുറച്ചു നാളായി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് മഡോണ. എങ്കിൽ പോലും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ താരം മറക്കാറില്ല.
ഇപ്പോൾ തന്റെ വീട്ട് വിശേഷങ്ങൾ പറയുകയാണ് താരം. എനിക്ക് പതിനെട്ട് വയസുള്ളപ്പോൾ ആണ് അനിയത്തി ജനിക്കുന്നത്. ഞങ്ങൾ തമ്മിൽ പതിനെട്ട് വയസ്സിന്റെ വ്യത്യാസം ആണ് ഉള്ളത്. പെൺകുട്ടി ആയത് കൊണ്ട് അച്ഛനും അമ്മയും എന്നെ ഒരു മുറിയിൽ അടച്ചിട്ടല്ലായിരുന്നു വളർത്തിയത്. ലോകത്തെ കുറിച്ച് ചെറുപ്പം മുതലേ അച്ഛൻ എനിക്ക് കൃത്യമായി പറഞ്ഞു തന്നിരുന്നു. എന്നും സ്വാന്തമായി നിലപാടുകൾ വേണമെന്നും സ്വന്തം കാലിൽ ഉറച്ച് നിൽക്കണമെന്നും ആണ് അച്ഛൻ എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്.
ചെറുപ്പം മുതലേ അച്ഛൻ പറയുമായിരുന്നു എനിക്ക് പതിനെട്ട് വയസ്സ് ആയാൽ അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് മാറി വേറെ വീട്ടിൽ താമസിക്കണം എന്ന്. ഡിഗ്രി കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോൾ തന്നെ ഞാൻ മാറി താമസിച്ചു. ഇപ്പോൾ നാല് വർഷമായി ഞാൻ ഒറ്റയ്ക്കു ഒരു വീട്ടിൽ ആണ്. അച്ഛനും അമ്മയും താമസിക്കുന്നിടത്തേക്ക് ഇവിടുന്നു അരമണിക്കൂർ ദൂരം ഉണ്ട്.