മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് മഞ്ജു, പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിനെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നൽകിയാണ് മലയാളികൾ സ്വീകരിച്ചത്, മലയാളത്തിന് പുറമെ തമിഴിലും മഞ്ജു തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. ധനുഷിന്റെ നായികയായി മഞ്ജു അഭിനയിച്ച അസുരൻ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതിനു മുൻപ് തന്നെ മലയാളത്തിൽ മികച്ച നടിയായി തിളങ്ങുകയായിരുന്നു മഞ്ജു. മഞ്ജുവിന്റെ സിനിമാജീവിതത്തിൽ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്.

Manju Warrier
തിലകനും ബിജു മേനോനുമൊപ്പം തകർത്തഭിനയിക്കുന്ന മഞ്ജുവിനെ മലയാളികൾ അതിശയത്തോടെയാണ് നോക്കി കണ്ടത്. വൻ ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്ന ചിത്രം നിർമ്മിച്ചത് മണിയൻ പിള്ള രാജുവും സുരേഷ് കുമാറും ചേർന്നാണ്. ടി കെ രാജീവ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. അതിൽ മഞ്ജു അവതരിപ്പിച്ച ഭദ്ര എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയുടെ എഴുത്തച്ഛൻ തിലകനൊപ്പം തന്നെ അഭിനയത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു ചിത്രത്തിൽ മഞ്ജു.

Thilakan
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ തിലകൻ സംവിധായകൻ ടി കെ രാജീവ് കുമാറിനോട് മഞ്ജുവിനെ പറ്റി പറഞ്ഞ വാക്കുകൾ ഒരു അഭിമുഖത്തിൽ രാജീവ് പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലൊകേഷനിൽ എത്തുമ്പോൾ തന്നെ തിലകൻ സാറിനു കുറച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എങ്കിലും മഞ്ജു അഭിനയിക്കുന്നത് അദ്ദേഹം മുഴുവനും കണ്ടു കൊണ്ടിരുന്നു. അദ്ദേഹം ആ സീനിൽ ഇല്ലെങ്കിൽ പോലും മഞ്ജുവിന്റെ അഭിനയം കാണാൻ വേണ്ടി നിക്കുമായിരുന്നു. ഒരിക്കൽ എന്നോട് പറഞ്ഞു. ‘അവളെ സൂക്ഷിക്കണം, അല്ലങ്കിൽ അവൾ എന്നെ കടത്തി വെട്ടിക്കളയും’. മലയാള സിനിമയുടെ തന്നെ അഭിനയ കുലപതിയാണ് അന്ന് മഞ്ജുവിന്റെ അഭിനയം കണ്ടിട്ട് അങ്ങനെ പറഞ്ഞത്.
