നട്ടെല്ലിൽ മൂന്നാല് സ്‌ക്രൂവും വെച്ച് ആ പെണ്ണ് ഇതൊക്കെ ചെയ്യുന്നില്ലേ, വൈറലായി കുറിപ്പ്!

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ്സിൽ വീക്കിലി ടാസ്ക്ക് ആരംഭിച്ചത്. തങ്ങളുടെ ഉള്ളിലെ കലാകാരന്മാരെയും കലാകാരിയെയും പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവരാൻ മത്സരാർത്ഥികൾക്ക് ലഭിച്ച അവസരം ആണിത് . എല്ലാവരും മറ്റുള്ളവരുടെ അനുഭവങ്ങളും മറ്റൊരു കഥാപാത്രവുമായി…

dimpal bhal post

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ്സിൽ വീക്കിലി ടാസ്ക്ക് ആരംഭിച്ചത്. തങ്ങളുടെ ഉള്ളിലെ കലാകാരന്മാരെയും കലാകാരിയെയും പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവരാൻ മത്സരാർത്ഥികൾക്ക് ലഭിച്ച അവസരം ആണിത് . എല്ലാവരും മറ്റുള്ളവരുടെ അനുഭവങ്ങളും മറ്റൊരു കഥാപാത്രവുമായി മാറിയപ്പോൾ ഡിംപൽ ഭാൽ തന്റെ സ്വന്തം ജീവിതം തന്നെയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ഡിംപൽ മറ്റുള്ളവരുടെ സിമ്പതി പിടിച്ച് പറ്റാൻ വേണ്ടിയാണ് അങ്ങനെ അഭിനയിച്ചത് എന്ന വിമർശനം സോഷ്യൽ മീഡിയയിൽ പരക്കെ പരന്നിരുന്നു. ഇപ്പോൾ ഈ അവസരത്തിൽ ഡിംപലിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സയന മെഹ്‌വിഷ് എന്ന യുവതി. സയനയുടെ പോസ്റ്റ് വായിക്കാം,

സിംപതി എന്ന് പറയുന്നവരോട്, ഫിറോസ് ഒരു പടത്തിൽ അഭിനയിച്ചതിന്റെ പേരിൽ അയാളുടെ ആദ്യകാമുകി ഉപേക്ഷിച്ചു എന്ന കാര്യം പറഞ്ഞപ്പോൾ ഫിറോസ് നിയന്ത്രണം വിട്ട് കരഞ്ഞില്ലേ?ജീവിതത്തിലെ ചില അദ്ധ്യായങ്ങൾ പറയുമ്പോൾ ചിലർ കരയും അതെല്ലാം സിംപതിക്ക് വേണ്ടിയല്ല.ഡിംപലിന് സിംപതി വാങ്ങാൻ ആണെങ്കിൽ വീക്കിലി ടാസ്ക്കിലും ക്യാപ്റ്റൻസി ടാസ്ക്കിലും എനിക്ക് അസുഖമാണെന്ന് പറഞ്ഞ് അവൾക്ക് മാറി നിക്കാമല്ലോ.ഡിംപൽ ഒരിടത്തും മാറി നിന്നിട്ടില്ല മുന്നോട്ട് വന്നിട്ടേയുള്ളു..അവൾ ബെൽറ്റ്‌ ഇട്ടാണ് നിക്കുന്നത് എന്നിട്ട് ഞാൻ ബെൽറ്റ്‌ ഇട്ട് നടക്കുവാ വയ്യ ഞാൻ മത്സരിക്കുന്നില്ല എനിക്ക് പകരം വേറെ ഒരാൾ മത്സരിക്കൂ എന്ന് പറയാതെ ധൈര്യത്തോടെ ഞാൻ ചെയ്യാം എന്നെകൊണ്ട് സാധിക്കും എന്ന് പറഞ്ഞ് മറ്റുള്ളവരോടൊപ്പം ഡിംപൽ മത്സരിക്കുന്നില്ലേ??അതാണ് ഒരു REAL FIGHTER. കഴിഞ്ഞ ബോൾ ടാസ്ക്കിൽ ഏറ്റവും കൂടുതൽ ബോൾ പിടിച്ചത് ഡിംപൽ ആണ് 2ബ്ലൂ ബോൾ 2ഗോൾഡൻ ബോൾ..അവളെക്കാൾ ഫിസിക്കലി ഫിറ്റ് ആയ മറ്റൊരാളും അത്രേം എടുത്തില്ല..രണ്ട് പേരുള്ള സജ്‌ന ഫിറോസും അവളെക്കാൾ പിന്നിലായിരുന്നു..അത് സിംപതി കൊണ്ട് നേടിയതാണോ?? ക്യാപ്റ്റൻസി ടാസ്ക്കിൽ നട്ടെല്ലിൽ മൂന്നാല് സ്‌ക്രൂവും വെച്ച് ആ പെണ്ണ് ഓടിയില്ലേ അവരുടെ കൂടെ?വേദന വന്ന് കാൽ ഇടറിയപ്പോൾ അവൾ വീണുപോയോ?ഇല്ല വീണുപോയില്ല✌️അവൾ അവരോടൊപ്പം ഓടി..മറ്റൊരാളെ തനിക്ക് പകരം ഇറക്കാതെ അവൾ പൊരുതി.

അതാണെടോ ഗെയിം അല്ലാതെ മറ്റുള്ളവരെ ഡൈലി ചീത്ത വിളിക്കുന്നതല്ല.. ഈ പോസ്റ്റ്‌ എഴുതുന്ന എനിക്കോ അവളെ വിമർശിക്കുന്നവരിലൊ എത്ര പേർക്ക് അത് സാധിക്കും???മൂന്ന് തവണയും അവളെക്കാൾ ഫിസിക്കലി ഫിറ്റ് ആയവരോടൊപ്പം ഓടി കട്ടക്ക് നിന്നു..ലാസ്റ്റ് സായി വെച്ച ഫ്ലാഗിൽ ഒരെണ്ണം ആ സ്റ്റിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു..ഡിംപൽ വെച്ചതെല്ലാം perfect ആയിട്ടായിരുന്നു..അപ്പോഴൊക്കെ അവൾ സിംപതി പറയുകയായിരുന്നോ. അവൾ strong ആണ്അതുകൊണ്ട് തന്നെയാണ് ഇന്ന് ഈ വേദിയിൽ അവൾ നിൽക്കുന്നത്..അവളുടെ ജീവിതം കൊണ്ട് വലിയൊരു മോട്ടിവേഷൻ ആണ് ജനങ്ങൾക്ക് നൽകുന്നത്.ആക്ടിങ് ഫീൽഡിൽ അല്ലാത്ത ഡിംപൽ അവളുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് മോട്ടിവേഷൻ കൊടുക്കുന്ന പോലൊരു act ചെയ്യുമ്പോൾ അതിനെ സിംപതി എന്നുപറയുന്നവർ ചീത്ത വിളി കേൾക്കുമ്പോൾ കൈ അടിക്കാറുണ്ട് എന്നത് മറ്റൊരു കാര്യം.അതുകൊണ്ട് haters കുറച്ചുകൂടി ഉച്ചത്തിൽ കരഞ്ഞോ..അവളോടൊപ്പം ഞങ്ങളുണ്ട്..അവൾ ഞങ്ങൾക്ക് ആവേശമാണ്..