മഹാഭാരതത്തിലെ ഭീമന്‍; പ്രവീണ്‍ കുമാര്‍ സോത്ബി അന്തരിച്ചു

മഹാഭാരതത്തില്‍ ഭീമനായെത്തിയ നടന്‍ പ്രവീണ്‍ കുമാര്‍ സോത്ബി അന്തരിച്ചു. 74 വയസായിരുന്നു. ന്യൂഡല്‍ഹിയിലെ അശോക് വിഹാറിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കായികതാരം കൂടിയാണ് പ്രവീണ്‍ കുമാര്‍. 1960-1972 കാലഘട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രവീണ്‍…

മഹാഭാരതത്തില്‍ ഭീമനായെത്തിയ നടന്‍ പ്രവീണ്‍ കുമാര്‍ സോത്ബി അന്തരിച്ചു. 74 വയസായിരുന്നു. ന്യൂഡല്‍ഹിയിലെ അശോക് വിഹാറിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കായികതാരം കൂടിയാണ് പ്രവീണ്‍ കുമാര്‍. 1960-1972 കാലഘട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രവീണ്‍ കുമാര്‍ സോബ്തി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്തു. ഹാമര്‍, ത്രോ, ഡിസ്‌കസ് ത്രോ എന്നിവയായിരുന്നു ഇനങ്ങള്‍. 1966, 1970 വര്‍ഷങ്ങളില്‍ സിഡ്കസ് ത്രോയില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1968, 1972 വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ പങ്കെടുക്കുകയും ചെയ്തു.

അതേസമയം ഭീമന്‍ എന്ന കഥാപാത്രം മാത്രമല്ല, അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഷെഹന്‍ഷായിലെ കഥാപാത്രവും ധര്‍മേന്ദ്ര ചിത്രം ലോഹയിലെ കഥാപാത്രവുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. 1981 ല്‍ പുറത്തിറങ്ങിയ രക്ഷ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

മൈക്കിള്‍ മദന കാമ രാജന്‍, മേരി ആവാസ് സുനോ, കമാന്‍ഡോ, ഖയാല്‍, ഹംലാ, അജയ്, ട്രെയിന്‍ ടു പാകിസ്താന്‍ തുടങ്ങി അമ്പതോളം സിനിമകളില്‍ വേഷമിട്ടു. 2013 ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ അംഗമായ പ്രവീണ്‍ കുമാര്‍ ഡല്‍ഹിയിലെ വാസിര്‍പൂര്‍ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.