ഇതും കടന്നുപോകും…രവിന്ദറിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മഹാലക്ഷ്മി

ഏറെ ആരാധകരുള്ള താരങ്ങളാണ് തമിഴിലെ പ്രശസ്ത സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മഹാലക്ഷ്മിയും. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളാണ് ഇരുവരും. വിവാഹ ഫോട്ടോ പുറത്തുവന്നതോടെ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട താരദമ്പതികളാണ്…

ഏറെ ആരാധകരുള്ള താരങ്ങളാണ് തമിഴിലെ പ്രശസ്ത സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മഹാലക്ഷ്മിയും. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളാണ് ഇരുവരും. വിവാഹ ഫോട്ടോ പുറത്തുവന്നതോടെ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട താരദമ്പതികളാണ് ഇരുവരും. ഇപ്പോഴും ബോഡി ഷെയിമിംഗിന് ഇരയായി കൊണ്ടിരിക്കുകയാണ് ഇരുവരും.

അടുത്തിടെയാണ് താരദമ്പതികള്‍ ഒന്നാംവിവാഹ വാര്‍ഷികം ആഘോഷിച്ചത്. അതിന് പിന്നാലെ ദിവസങ്ങള്‍ക്ക് മുന്‍പാണ് തട്ടിപ്പ് കേസില്‍ രവീന്ദര്‍ അറസ്റ്റിലായത്. ഒരു വ്യവസായിയുടെ കയ്യില്‍ നിന്നും 16 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ്
അറസ്റ്റ് ചെയ്തത്.

ലിബ്ര പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമയാണ് രവീന്ദര്‍. തമിഴ്‌നാട് ക്രൈം ബ്രാഞ്ചാണ് നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ഭര്‍ത്താവ് അറസ്റ്റിലായ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മഹാലക്ഷ്മി.

ഇതും കടന്നുപോകും എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ നടി കുറിച്ചത്. ഏറെ സന്തോഷത്തോടെയുള്ള തന്റെ ചിത്രവും പങ്കുവച്ചാണ് മഹാലക്ഷ്മിയുടെ പ്രതികരണം.

അതേസമയം മഹാലക്ഷ്മിയ്ക്ക് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തി. ശക്തയായ സ്ത്രീയാണ് മഹാലക്ഷ്മി, ഇനിയും കരുത്തോടെ തന്നെ മുന്നോട്ടു പോകൂ എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.

സിനിമ നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതാണ് രവീന്ദറിനെതിരെയുള്ള കേസ്. ചെന്നൈ സ്വദേശി ബാലാജിയാണ് പരാതിക്കാരന്‍. 200 കോടി രൂപ നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.

രവീന്ദര്‍ ധനികന്‍ ആയതുകൊണ്ടാണ് മഹാലക്ഷ്മി രവിന്ദറിനെ വിവാഹം കഴിച്ചതെന്നായിരുന്നു താരങ്ങള്‍ക്കെതിരെയുള്ള അക്രമണം. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങള്‍ ഒന്നും തങ്ങളെ ബാധിക്കുന്നില്ലെന്ന് ഇരുവരും തെളിയിച്ചു.