തന്നെ ഭർത്താവ്  വഞ്ചിച്ചിട്ടില്ല! പ്രണയ ചിത്രം പങ്കുവെച്ചുകൊണ്ട്  മഹാലക്ഷ്മി  

ഇപ്പോൾ നടി മഹാലക്ഷ്മി തന്റെ ഭർത്താവ് രവിന്ദ്രർ ചന്ദ്രശേഖറിനൊപ്പമുള്ള പ്രണയ ചിത്രമാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്, ഒരു പ്രതിബന്ധങ്ങളും തങ്ങളെ  പിരിക്കാൻ കഴിയില്ല എന്നാണ് ഈ ചിത്രം കൊണ്ട് ആരാധകർക്ക് മനസിലാക്കാൻ കഴിയുന്നത്. ഈ…

ഇപ്പോൾ നടി മഹാലക്ഷ്മി തന്റെ ഭർത്താവ് രവിന്ദ്രർ ചന്ദ്രശേഖറിനൊപ്പമുള്ള പ്രണയ ചിത്രമാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്, ഒരു പ്രതിബന്ധങ്ങളും തങ്ങളെ  പിരിക്കാൻ കഴിയില്ല എന്നാണ് ഈ ചിത്രം കൊണ്ട് ആരാധകർക്ക് മനസിലാക്കാൻ കഴിയുന്നത്. ഈ ചിത്രത്തോടൊപ്പം മഹാലക്ഷ്മി കുറിച്ച കുറിപ്പും ഇപ്പോൾ വൈറൽ ആകുകയാണ്, നടിയുടെ കുറിപ്പ് രൂപമിങ്ങനെ.. എന്നിൽ പുഞ്ചിരി കൊണ്ടുവരുന്നതിൽ നിങ്ങൾ ഒരിക്കലും പരാചയപ്പെടില്ല

ആരെയും സ്നേഹിക്കാനുള്ള യഥാർത്ഥ കാരണം വിശ്വാസമാണ്, എന്നാൽ ഇവിടെ വിശ്വാസത്തെക്കാൾ കൂടുതൽ നിന്നോടുള്ള എന്റെ സ്നേഹമാണ്, പഴയതുപോലെ എന്നെ സ്നേഹം വർഷിച്ചു എന്നെ സംരക്ഷിക്കൂ, സ്നേഹം മാത്രം ,എന്ന് അമ്മു , എന്നാണ് താരത്തിന്റെ കുറിപ്പ്. കഴിഞ്ഞ ദിവസമാണ് രവീന്ദറിനെ കോടതി ജാമ്യം നേടിക്കൊടുത്തത്, ഏതു പ്രതിസന്ധിയിലും കൂടെ ഉണ്ടായിരുന്നു മഹാലക്ഷ്മി,

മുൻപ് അറസ്റ്റിലായ രവീന്ദറിനെതിരെ ഭാര്യ മഹാലക്ഷ്മി ചില തെളിവുകൾ നൽകിയെന്ന് വാർത്തകൾ എത്തിയിരുന്നു, തന്നെ വഞ്ചനയിലൂടെ രവീന്ദർ വിവാഹം ചെയ്യ്തതെന്നു മഹാലക്ഷ്മി പറഞ്ഞുവെന്നും പറയുന്നു, എന്നാൽ ആ  വാർത്തകൾ എല്ലാം വ്യാജം ആണെന്നാണ് നടി പറയുന്നത്.