അടുത്തകാലത്തൊന്നും സിനിമ കണ്ട് ഇതുപോലെ ചിരിച്ചിട്ടില്ല!!! പ്രേമലുവിന് കൈയ്യടിച്ച് നടന്‍ മഹേഷ് ബാബു

നസ്ലിനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ മലയാള ചിത്രം പ്രേമലു ബ്ലോക് ബസ്റ്റര്‍ ഹിറ്റായിരുന്നു. ഗിരീഷ് എഡിയാണ് യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിത്രമൊരുക്കിയത്. മലയാളവും കടന്ന് തമിഴിലും തെലുങ്കിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.…

നസ്ലിനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ മലയാള ചിത്രം പ്രേമലു ബ്ലോക് ബസ്റ്റര്‍ ഹിറ്റായിരുന്നു. ഗിരീഷ് എഡിയാണ് യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിത്രമൊരുക്കിയത്. മലയാളവും കടന്ന് തമിഴിലും തെലുങ്കിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

പ്രേമലുവിനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് തെലുങ്ക് താരം മഹേഷ് ബാബു. അടുത്ത കാലത്തൊന്നും ഇതുപോലെ ചിരിപ്പിച്ച സിനിമ കണ്ടിട്ടില്ല. തനിക്കും കുടുംബത്തിനും ചിത്രം ഒരുപാട് ഇഷ്ടമായെന്ന് നടന്‍ കുറിച്ചു.

‘പ്രേമലുവിനെ തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തിച്ചതിന് കാര്‍ത്തികേയ്ക്ക് നന്ദി. ചിത്രം നന്നായി ആസ്വദിച്ചു. ഈ അടുത്തകാലത്തൊന്നും ഒരു സിനിമ കണ്ട് ഇതുപോലെ ചിരിച്ചതായി എനിക്ക് ഓര്‍മ്മയില്ല. മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ചിത്രം ഇഷ്ടമായി. യുവതാരങ്ങളുടെ അഭിനയം ഗംഭീരം ചിത്രത്തിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍,’- എന്നാണ് മഹേഷ് ബാബു പങ്കുവച്ചത്.

പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററിലെത്തിയത്. സിനിമ കണ്ട സംവിധായകന്‍ എസ്.എസ്. രാജമൗലിയും ചിത്രത്തിന്റെ മുഴുവന്‍ ടീമിനെയും അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ തമിഴിലുള്ള ട്രെയിലര്‍ കൂടിപുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.