‘ഭരതനാട്യം’ സെറ്റില്‍ 45-ാം പിറന്നാള്‍ ആഘോഷിച്ച് സൈജു കുറുപ്പ്!!

മലയാളത്തിന്റെ പ്രിയതാരമാണ് നടന്‍ സൈജു കുറുപ്പ്. നായകനായി തിളങ്ങിയ താരം സിനിമയുടെ പിന്നണിയിലേക്കും ചുവടുവയ്ക്കുകയാണ്. നിര്‍മ്മാതാവായിട്ടാണ് സൈജു കുറുപ്പ് എത്തുന്നത്. ഭരതനാട്യം എന്നാണ് സൈജു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള…

മലയാളത്തിന്റെ പ്രിയതാരമാണ് നടന്‍ സൈജു കുറുപ്പ്. നായകനായി തിളങ്ങിയ താരം സിനിമയുടെ പിന്നണിയിലേക്കും ചുവടുവയ്ക്കുകയാണ്. നിര്‍മ്മാതാവായിട്ടാണ് സൈജു കുറുപ്പ് എത്തുന്നത്. ഭരതനാട്യം എന്നാണ് സൈജു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് സോഷ്യലിടത്ത് നിറയുന്നത്.

ഇന്ന് സൈജുവിന് 45ാം പിറന്നാളാണ്. ഭരതനാട്യത്തിന്റെ ലൊക്കേഷനിലാണ് സൈജുവിന്റെ പിറന്നാള്‍ ആഘോഷമാക്കിയത്. നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈജു കുറുപ്പ് തന്നെയാണ് നായകനാവുന്നത്.

ഇടത്തരം ഗ്രാമ പശ്ചാത്തലത്തില്‍, നാട്ടിലെ പ്രബലമായ കുടുംബമാണ് ചിത്രത്തിന്റെ കഥാകേന്ദ്രം. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും സമൂഹത്തിലെ പൊതുവായ പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. ക്ഷേത്രക്കമ്മിറ്റികളിലും നാട്ടിലെ പൊതു കാര്യങ്ങളിലുമൊക്കെ സജീവ സാന്നിധ്യമായ യുവാവാണ് നായകന്‍.

സായ്കുമാര്‍, കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്ബി, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ഗംഗ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഫെയിം), ശ്രുതി സുരേഷ് (പാല്‍ തൂജാന്‍വര്‍ ഫെയിം) എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് ഈണം പകരുന്നത്. ഛായാഗ്രഹണം – ബബിലു അജു. എഡിറ്റിംഗ് – ഷഫീഖ്- വി.ബി. മേക്കപ്പ് – മനോജ് കിരണ്‍ രാജ്. കോസ്റ്റ്യൂം ഡിസൈന്‍ – സുജിത് മട്ടന്നൂര്‍. കലാസംവിധാനം – ബാബു പിള്ള. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സാംസണ്‍ സെബാസ്റ്റ്യന്‍.

പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് -കല്ലാര്‍ അനില്‍, ജോബി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജിതേഷ് അഞ്ചുമന. മാള, അന്നമനട, മൂക്കന്നൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും. പിആര്‍ഒ -വാഴൂര്‍ ജോസ്. ഫോട്ടോ – ജസ്റ്റിന്‍ ജയിംസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.