നടൻ മാള അരവിന്ദിന് അനുസ്മരിക്കാൻ സിനിമ രംഗത്ത് നിന്നുമാരുമില്ല! ‘അമ്മ സംഘടനക്ക് കത്ത് നൽകി 

ഒരുകാലത്തു മലയാള സിനിമയിൽ നിരവധി വെത്യസ്ത വേഷങ്ങൾ ചെയ്യ്ത നടൻ ആണ് മാള അരവിന്ദ്, ഇപ്പോൾ നടനെ അനുസ്മരിക്കാൻ സിനിമ ലോകത്തു നിന്നും ആരും തയ്യാറാകുന്നില്ല , അദ്ദേഹത്തെ അനുസ്മരിക്കാൻ ആരെ എങ്കിലും തരപ്പെടുത്തി…

ഒരുകാലത്തു മലയാള സിനിമയിൽ നിരവധി വെത്യസ്ത വേഷങ്ങൾ ചെയ്യ്ത നടൻ ആണ് മാള അരവിന്ദ്, ഇപ്പോൾ നടനെ അനുസ്മരിക്കാൻ സിനിമ ലോകത്തു നിന്നും ആരും തയ്യാറാകുന്നില്ല , അദ്ദേഹത്തെ അനുസ്മരിക്കാൻ ആരെ എങ്കിലും തരപ്പെടുത്തി തരണമെന്ന് ആവശ്യപെട്ടുകൊണ്ടു മാള അരവിന്ദൻ ഫൗണ്ടേഷൻ സിനിമയുടെ സംഘടനക്ക് കത്ത് നൽകി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ആയ ഷാന്റി  ജോസഫ് തട്ടകത്ത് ആണ് അമ്മ സംഘടനയിലെ ഭാരവാഹികളായ മോഹൻലാലിനും, ഇടവേള ബാബുവിനും കത്ത് നൽകിയത്

നടന്റെ ചർമവാര്ഷികത്തിനോട് അനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങിലേക്ക് കഴിഞ്ഞ എട്ടുവർഷമായി സിനിമ രംഗത്തുള്ളവർ പങ്കെടുത്തിട്ടില്ല, ഈ തവണയും ആരെയും കണ്ടില്ല എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ഫെബ്രുവരിയിൽ നടത്തേണ്ട ചടങ് ഈ പ്രാവശ്യം നടത്തിയില്ല എന്നും പറയുന്നുണ്ട്

നടന്റെ അനുസ്മരണ ചടങ്ങിന് ഇതുവരെയും നാദിര്ഷയും, ദേവനും ആർ ൽ വി രാമകൃഷ്ണും മാത്രമാണ് പങ്കെടുത്തിട്ടുള്ളതെന്നും അവർ പറയുന്നു. ഈ കലാകാരനെ ഇതുവരെയും അനുസ്മരിക്കാൻ സിനിമ ലോകത്തു നിന്നും ആരും തയ്യറായിട്ടില്ല എന്നും കത്തിൽ പറഞ്ഞിരുന്നു