‘അവര് വന്ന് ഊരി തരും’ പൊട്ടിത്തെറിച്ച് യുവാവ് ; സങ്കടപ്പെട്ടതിനെപ്പറ്റി മാലാ പാർവതി 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാലാ പാര്‍വ്വതി. മലയാളത്തിലെ ന്യൂജനറേഷൻ അമ്മയെന്ന വിശേഷണമുള്ള നടി കൂടിയാണ് മാലാ പാർവതി. അമ്മ വേഷങ്ങളിലും ഡോക്ടർ വേഷങ്ങളിലുമൊക്കെയാണ് നടി കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്. മലയാള സിനിമയുടെ ന്യു ജന്‍ അമ്മ വേഷങ്ങളിലൂടെയാണ് മാലാ പാര്‍വ്വതി പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്നത്. സിനിമാ ലോകത്ത് വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് മാലാ പാര്‍വ്വതി. സോഷ്യല്‍ മീഡിയയിലും മാലാ പാര്‍വ്വതി സജീവ സാന്നിധ്യമാണ്. സിനിമ സംബന്ധിയായ കാര്യങ്ങളിൽ മാത്രമല്ല സാമൂഹിക വിഷയങ്ങളിലും മാലാ പാര്‍വ്വതി ഇടപെടാറുണ്ട്.  ഇപ്പോഴിതാ മാലാ പാര്‍വ്വതി പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ വിമാന യാത്രയ്ക്കിടയില്‍ താന്‍ കണ്ടൊരു കാഴ്ചയെക്കുറിച്ചാണ് മാലാ പാര്‍വ്വതി ഈ  കുറിപ്പില്‍ പറയുന്നത്.

യാത്രയ്ക്കിടെ പ്രായമായ അമ്മയോട് മകനോ മരുമകനോ ആയ വ്യക്തി മോശമായി പെരുമാറിയതിനെക്കുറിച്ചാണ് മാല പാര്‍വ്വതി എഴുതിയിരിക്കുന്നത്. ആ കുറിപ്പ് വായിക്കാം. കഴിഞ്ഞ ദിവസം ഒരു വിമാന യാത്രയ്ക്കിടയില്‍ നടന്ന ഒരു സംഭവം മനസ്സില്‍ നിന്ന് മായുന്നില്ല. പ്രായമായ ഒരു അമ്മയും, അവരുടെ കുടുംബവും ആ ഫ്‌ലൈറ്റില്‍ ഉണ്ടായിരുന്നു. ഫ്‌ലൈറ്റ് ലാന്‍ഡ് ചെയ്ത ശേഷം..സീറ്റ് ബെല്‍റ്റ് ഇട് എന്ന് ഒരല്പം ഉച്ചത്തില്‍ ഉള്ള ഒരു ശാസന കേട്ടാണ് ഞാന്‍ നോക്കിയത്. നൈറ്റിയാണ് വേഷം. എന്തോ ഒരു സുഖമില്ലായ്മ തോന്നും, അവരെ കണ്ടാല്‍. അവരുടെ അടുത്തിരുന്ന സ്ത്രീ സമാധാനിപ്പിക്കുന്നുണ്ട്. ഇനി സീറ്റ് ബെല്‍റ്റ് വേണ്ട.. വീല്‍ ചെയര്‍ വരും എന്നൊക്കെ. പക്ഷേ അവര്‍ വിഷമിക്കുകയാണ്. ‘സീറ്റ് ബെല്‍റ്റ് ഊരാന്‍ പാടില്ല. അവര് വന്ന് ഊരി തരും.’ ആകുലപ്പെടുകയാണ്. അപ്പോള്‍ ആ അമ്മയുടെ കൂടെ ഉള്ള ആള്, അല്പം പുച്ഛത്തില്‍ പറഞ്ഞു. ഉം.. ‘ഇനി പൈലറ്റ് വരും, സീറ്റ് ബെല്‍റ്റ് ഊരാന്‍ ‘. മകനോ, മരുമകനോ ആവും. എനിക്കെന്തോ പെട്ടെന്ന് സങ്കടം വന്നു. ആള്‍ടെ ചെറുപ്പമാണ് ഈ കമന്റ് പറയിപ്പിച്ചത്. വാര്‍ദ്ധക്യവും ,വാര്‍ദ്ധക്യത്തില്‍ ബാധിക്കുന്ന പ്രശ്‌നങ്ങളും ,ഓര്‍മ്മകുറവും ആര്‍ക്കും വരാവുന്നത് ആണ്. കൂടെയുള്ളവര്‍ക്ക് അവരോട് സ്‌നേഹമായി ഇടപെടാം. അവര്‍ക്ക് വയ്യാഞ്ഞിട്ടല്ലെ? അവരുടെ ഭയത്തിനോ, ആശങ്കയ്‌ക്കോ.. അടിസ്ഥാനമുണ്ടാവില്ല.

പക്ഷേ അവരുടെ ഭയം സത്യമാണ് എന്നാണ് മാലാ പര്‍വ്വതി പറയുന്നത്. പിന്നാലെ ഈ പോസ്റ്റിനു കീഴിൽ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഇങ്ങനെ ഒരാള്‍ വേറെ ആളോട് പറയുന്നത് കേട്ടാല്‍ എനിക്ക് വിഷമം വരാറുണ്ട്. പക്ഷേ പ്രായ വ്യത്യാസം ഇല്ലാതെ ഞാന്‍ എല്ലാരേയും ഇങ്ങനെ പുച്ഛിക്കാറുണ്ട്. (ഇതില്‍ ഒരു ഫണ്‍ എലമെന്റ് കൂടെ ഉണ്ടാവാറുണ്ട്.) ചിലപ്പോള്‍ അങ്ങനെ പറയുമ്പോള്‍ അവര്‍ ചിരിക്കും, ചിലപ്പോള്‍ പിണങ്ങി പോവും, പ്രായമായാല്‍ രക്തബന്ധത്തിനും ബന്ധത്തിനും ഒരു വിലയും ഉണ്ടാകാത്ത കാലഘട്ടം എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍. ഇതിനിടെ മറ്റൊരാള്‍ ആ ചെറുപ്പം തമാശയായി പറഞ്ഞതാണെങ്കിലോ എന്ന് ചോദിക്കുന്നുണ്ട്. അവര്‍ക്ക് മാലാ പാര്‍വ്വതി മറുപടിയും നല്‍കുന്നുണ്ട്. അവര്‍ക്കത് ഇന്‍സള്‍ട്ട് ആണ് എന്ന് മനസ്സിലാകുന്ന അവസ്ഥ പേലുമില്ല എന്ന് വയ്ക്കുക. ഉദാഹരണത്തിന് അവര്‍ക്ക് മറവി രോഗം ആണ് എന്ന് കരുതുക. അപ്പോഴോ? അവിടെയാണ് ആ കരുതലില്ലായ്മ.. മറ്റുള്ളവര്‍ക്കും കൂടെ വേദനയാകുന്നത് എന്നായിരുന്നു മാലാ പാര്‍വ്വതിയുടെ മറുപടി. അതേസമയം ടെലിവിഷനിലും മാലാ പാർവതി തിളങ്ങിയിട്ടുണ്ട്. നിരവധി പരിപാടികളിൽ വിധി കർത്താവായും അവതാരകയായുമെല്ലാം എത്തിയിട്ടുള്ള നടിയുടെ കരിയർ ആരംഭിക്കുന്നത് ഏഷ്യാനെറ്റിലെ ഉൾക്കാഴ്ച എന്ന പ്രോഗ്രാമിലൂടെയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിൽ  അരങ്ങേറിയത്. പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി. ഏറ്റവും ഒടുവിൽ മാസ്റ്റർപീസ് എന്ന വെബ് സീരീസിലാണ് നടി അഭിനയിച്ചത്. നിത്യ മേനോൻ, ഷറഫുദീൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ പരമ്പരയിൽ ശ്രദ്ധേയ വേഷത്തിലെത്തി കയ്യടി നേടുകയാണ് മാലാ പാർവതി.