എൻ്റെ അച്ഛൻ്റെ മരണം സിനിമാ ലോകത്തിന് ഒരു നഷ്ടമൊന്നുമായിരുന്നില്ല മാല പാർവ്വതി !!

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാല പാർവ്വതി. ഒട്ടനവധി കഥാപാത്രമാണ് താരം മലയാള സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ് പങ്കവെച്ചുകൊണ്ടാണ് താരം…

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാല പാർവ്വതി. ഒട്ടനവധി കഥാപാത്രമാണ് താരം മലയാള സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ് പങ്കവെച്ചുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്. Leisure Cafe എന്ന ചാനലിൽ വന്ന വർത്തയാണ് താരം പങ്ക് വെച്ച് എത്തിയിരിക്കുന്നത്. എൻ്റെ അച്ഛൻ്റെ മരണം അപ്രതീക്ഷിതവും നെഞ്ച് പൊട്ടുന്നതുമായിരുന്നു.പക്ഷേ അത് സിനിമാ ലോകത്തിന് ഒരു നഷ്ടമൊന്നുമായിരുന്നില്ല. 223 K ആൾക്കാർ ഈ വാർത്തയിൽ നിന്ന് എന്താണ് മനസ്സിലാക്കിയത് എന്ന് അറിയാൻ താൽപര്യമുണ്ട്.

എന്ന് പറഞ്ഞാണ് താരം വാർത്ത പങ്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അച്ഛന്റെ മരണത്തോട് അനുബന്ധിച്ച് പങ്ക്‌വെച്ച പോസ്റ്റ് ഇങ്ങനെ ആയിരുന്നു. എൻ്റെ അച്ഛൻ പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്.പെരുമ്പടവത്തിനോടും. ദത്തൻ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞപ്പോൾ സൂക്ഷിച്ച് നോക്കി.കാനായി ശില്പം ചെയ്തോ? ചേർത്തലയിലെ അംബാലികാ ഹാൾ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു. ഈ മനോഹര തീരത്ത് തരുമോ.. എന്ന ഭാഗം കുറേ ആവർത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിയ്ക്കായിരുന്നു. കഫം തുപ്പാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.സതീശൻ്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാൻ നെഞ്ച് തടയുന്നതിനിടയിൽ.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50 ന്.