മലൈക്കോട്ടൈ വാലിബന്‍… കാത്തിരുന്ന അപ്‌ഡേറ്റ് എത്തി!!

ആരാധകലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഹിറ്റ് മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും താരരാജാവും ഒന്നിക്കുന്ന ചിത്രമാണ് വാലിബന്‍. പ്രഖ്യാപന സമയം മുതല്‍ ഏറെ സസ്‌പെന്‍സ് നിലനിര്‍ത്തിയ ചിത്രത്തിനായി കാത്തിരിപ്പ് ഏറെയാണ്.…

ആരാധകലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഹിറ്റ് മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും താരരാജാവും ഒന്നിക്കുന്ന ചിത്രമാണ് വാലിബന്‍. പ്രഖ്യാപന സമയം മുതല്‍ ഏറെ സസ്‌പെന്‍സ് നിലനിര്‍ത്തിയ ചിത്രത്തിനായി കാത്തിരിപ്പ് ഏറെയാണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കാറുള്ളത്.

വ്യത്യസ്തമായ മേക്കോവറിലൂടെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ടീസര്‍ ഈ മാസം ആറിന് റീലീസ് ചെയ്യുമെന്ന് പുതിയ അപ്‌ഡേറ്റ്. ഡിസംബര്‍ രണ്ടിന് ടീസര്‍ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ചിത്രം 2024 ജനുവരി 25-ന് തിയ്യേറ്ററിലെത്തും.

ചിത്രം നിര്‍മ്മിക്കുന്ന് തജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്‌സ് ലാബ് സിനിമാസും ചേര്‍ന്നാണ്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ഹരീഷ് പേരടി, മണിക്ഠന്‍ ആചാരി, രാജീവ് പിള്ള, സൊനാലി കുല്‍ക്കര്‍ണി തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷന്‍ അണിയറയിലാണ്.