മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റ്!!

ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍. ജനുവരി 25നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. എല്‍ജെപി – മോഹന്‍ലാല്‍ കോംബോ ആദ്യമായി ഒന്നിക്കുന്നു…

ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍. ജനുവരി 25നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. എല്‍ജെപി – മോഹന്‍ലാല്‍ കോംബോ ആദ്യമായി ഒന്നിക്കുന്നു എന്ന ഹൈപ്പോടെ എത്തുന്ന മലൈക്കോട്ടൈ വാലിബന്റെ ഓരോ അപ്ഡേറ്റും വലിയ സര്‍പ്രൈസ് നിലനിര്‍ത്തുന്നതായിരുന്നു. ചിത്രത്തിന്റെ എല്ലാ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത.

ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാലിന്റെ വ്യത്യസ്തമായ മേക്കോവറും ഏറെ ശ്രദ്ധേയമാണ്. ഇപ്പോള്‍ ഇതാ വീണ്ടും ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. റഫ് ലുക്കില്‍ നില്‍ക്കുന്ന മോഹന്‍ലാല്‍ ആണ് പോസ്റ്ററിലെ ഹൈലൈറ്റ്.

മോഹന്‍ലാല്‍ തന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് വഴിയാണ് ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവിട്ടത്. പുതിയ പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മലൈക്കോട്ടൈ വാലിബന്‍ ടീം പുതുവര്‍ഷ സമ്മാനമായി 30 സെക്കന്‍ഡുള്ള ടീസറും പുറത്തിറക്കിയിരുന്നു. മോഹന്‍ലാലിന്റെ മാസ് ലുക്കും ഡയലോഗും ടീസറിനെ ശ്രദ്ധേയമാക്കി. ‘കണ്‍ കണ്ടത് നിജം, കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം’ എന്ന ഡയലോഗോടെയാണ് ടീസര്‍ എത്തിയത്.