വിറങ്ങലിച്ച ദാമ്പത്യത്തിലും മാത്യുവിന്റെയും ഓമനയുടെയും ബഹുമാനവും കരുതലും!!!! കാതലിനെ കുറിച്ച് ശബരിനാഥന്‍

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തി കാതല്‍ സിനിമ തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടി ഒടിടിയിലെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിറയെ ചിത്രത്തിനെ കുറിച്ചുള്ള പോസിറ്റീവ് റിവ്യൂകള്‍ മാത്രമാണ് നിറയുന്നത്. മമ്മൂട്ടിയ്ക്കും ജിയോ ബേബിയ്ക്കും നിറഞ്ഞ അഭിനന്ദനമാണ്…

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തി കാതല്‍ സിനിമ തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടി ഒടിടിയിലെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിറയെ ചിത്രത്തിനെ കുറിച്ചുള്ള പോസിറ്റീവ് റിവ്യൂകള്‍ മാത്രമാണ് നിറയുന്നത്. മമ്മൂട്ടിയ്ക്കും ജിയോ ബേബിയ്ക്കും നിറഞ്ഞ അഭിനന്ദനമാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥനും കാതല്‍ ചിത്രം കണ്ട ഹൃദ്യമാ അനുഭവം പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗത്തെ കുറിച്ചാണ് ശബരിനാഥന്റെ വൈകാരിക കുറിപ്പ്. കുറിപ്പ് വൈറലായിരിക്കുകയാണ്.

ജിയോ ബേബിയുടെ കാതല്‍ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബ കോടതിയിലെ ഒരു സീന്‍ ആണ്. ഡിവോഴ്‌സ് കേസ് നടക്കുന്ന സമയം മാത്യുവും (മമ്മൂട്ടി) ഭാര്യ ഓമനയും (ജ്യോതിക) അടുത്തടുത്ത് നില്‍ക്കുകയാണ്. ഓമനയെ വിസ്ത്തരിക്കാന്‍ വിളിക്കുമ്പോള്‍ അവര്‍ ഹാന്‍ഡ്ബാഗ് ഏല്‍പ്പിക്കുന്നത് മാത്യുവിനാണ്. വിസ്താരം കഴിയുമ്പോള്‍ മാത്യു ബാഗ് ഓമനയെ ഏല്‍പ്പിക്കുന്നു.

തണുത്തു വിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവര്‍ക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാന്‍ കഴിയില്ല. ചിത്രത്തിന്റെ അടിത്തറ തന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പര ബഹുമാനമാണ്, dignity ആണ്. അത് മാത്യുവും ഓമനയും ചാച്ചനും തങ്കനും മകളും വക്കിലും എല്ലാവരും പരസ്പരം പ്രകടിപ്പിക്കുന്നുണ്ട്. അതിശയോക്തിയില്ലാത്ത, ആര്‍ദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവില്‍ അഴകാണ്.

പിന്നെ മമ്മൂക്ക- ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ എനിക്ക് എന്നും ഒരു വിസ്മയയാണ് – തനിയാവര്‍ത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോള്‍ കാതലും. മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരം എന്നാണ് ശബരിനാഥന്‍ പങ്കുവച്ചത്.