ആ അതിശയത്തെ കണ്ടുമുട്ടി..! സന്തോഷം പങ്കുവെച്ച് മാളവിക ജയറാം!

താരസുന്ദരി ഐശ്വര്യറായ് യെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മാളവിക ജയറാം. തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് ഐശ്വര്യ റായിയെ കണ്ടുമുട്ടിയ സന്തോഷം മാളവിക ആരാധകരുമായി പങ്കുവെച്ചത്. അതിസയമേ അസന്തുപോകും… എന്ന് ക്യാപ്ഷന്‍ കുറിച്ചാണ്…

താരസുന്ദരി ഐശ്വര്യറായ് യെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മാളവിക ജയറാം. തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് ഐശ്വര്യ റായിയെ കണ്ടുമുട്ടിയ സന്തോഷം മാളവിക ആരാധകരുമായി പങ്കുവെച്ചത്. അതിസയമേ അസന്തുപോകും… എന്ന് ക്യാപ്ഷന്‍ കുറിച്ചാണ് ഐശ്വര്യ റായ്‌ക്കൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ച് മാളവിക ജയറാം എത്തിയത്. മാളവികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ഐശ്വര്യ റായ് യുടെ കരിയറിലെ തന്നെ ശ്രദ്ധ നേടിയ ചിത്രമായ ജീന്‍സിലെ പൂവുക്കുള്‍ ഒളിന്തിരിക്കും.. എന്ന് തുടങ്ങുന്ന ഗാനം പങ്കുവെച്ചാണ് മാളവിക സ്റ്റോറി പങ്കുവെച്ചത്. ഏറെ നാള്‍ സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്നു എങ്കിലും ഐശ്വര്യയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ലോകമെമ്പാടും ആരാധകരുള്ള താരത്തിന്റെ പേര് സൂപ്പര്‍ താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്നതാണ്. ഈ പ്രായത്തിലും ഇന്നും അവര്‍ സൗന്ദര്യബിംബമായി നിലകൊള്ളുകയാണ്.

മണിരത്‌നത്തിന്റെ സിനിമയിലൂടെ തന്നെ ഐശ്വര്യ റായ് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തി.. അ്‌ദ്ദേഹം എന്നും തന്റെ ഗുരുവാണ് എന്നാണ് മണിരത്‌നത്തെ കുറിച്ച് ഐശ്വര്യ റായ് പറഞ്ഞിരുന്നത്. 25 വര്‍ഷമായി ഇന്ത്യയുടെ മുന്‍നിര നായികയായി തുടരുന്നുതാരത്തിന് ഇന്നും 49 വയസ്സിന്റെ യൗവ്വനമാണ്. ഇന്നും ആ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല..

Aishwarya-Rai-Bachchan

ഇത് അതിശയ സുന്ദരി തന്നെ എന്നാണ് ആരാധകരും പറയുന്നത്. ലോക സുന്ദരിപ്പട്ടം ചൂടി ഐശ്വര്യ റായ് ഇന്ത്യയുടെ അഭിമാനമായി മാറി.. പിന്നീട് നിരവധി സിനിമകളില്‍ നായികയായി തിളങ്ങി.. രാജ്യാന്തര ചലച്ചിത്രമേളകളിലും അന്താരാഷ്ട്ര പരസ്യ ബ്രാന്‍ഡുകളിലും മിന്നുംതാരമായി ഐശ്വര്യ റായ് ആഗോള പ്രശസ്തിയും നേടിയിരുന്നു.