‘സേതുവില്‍ ഒരു വിശ്വാസവും ഇല്ലെങ്കിലും.. മണിയന്‍പിള്ള രാജുവില്‍ നല്ല വിശ്വാസം ഉണ്ടാരുന്നു…പക്ഷെ ആ പ്രതീക്ഷ അപ്പാടെ തെറ്റി..’

ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡല്‍ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്.…

ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡല്‍ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തിയേറ്ററില്‍ പരാജയപ്പെടുകയാണുണ്ടായത്. സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സേതുവില്‍ ഒരു വിശ്വാസവും ഇല്ലെങ്കിലും.. മണിയന്‍പിള്ള രാജുവില്‍ നല്ല വിശ്വാസം ഉണ്ടാരുന്നു…പക്ഷെ ആ പ്രതീക്ഷ അപ്പാടെ തെറ്റി എന്നാണ് പ്രകാശ് മാത്യു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മഹേഷും മാരുതിയും..
സേതുവില്‍ ഒരു വിശ്വാസവും ഇല്ലെങ്കിലും.. മണിയന്‍പിള്ള രാജുവില്‍ നല്ല വിശ്വാസം ഉണ്ടാരുന്നു… ഒന്നും കാണാതെ പുള്ളി ഒരു പടം പ്രൊഡ്യൂസ് ചെയ്യില്ലന്ന് ഉറപ്പുണ്ടാരുന്നു…
പക്ഷെ ആ പ്രതീക്ഷ അപ്പാടെ തെറ്റി..
എന്തോ വലിച്ച പടം ആണോ…അതില്‍ ഒരു സീനില്‍ എയര്‍പോര്‍ട്ടില്‍ മമ്ത കയറി പോകുന്ന ഒരു സീന്‍ ഉണ്ട്…
കണ്ടപ്പോള്‍ എനിക്ക് തോന്നി.. പടം കൈ വിട്ട് പോകും എന്ന് മനസിലായ രാജുചേട്ടന്‍ അത്രക്ക് കാശ് മുടക്കുള്ള എയര്‍പോര്‍ട്ട ഒന്നും വേണ്ട എന്ന് പറയുകയും.. എവിടെയോ തട്ടിക്കൂട് സെറ്റ് ഉണ്ടാക്കുകയോ ചെയുവാരുന്നു..
അത് പോലെ മ്യൂസിക്… ചില പിള്ളേരുടെ ആല്‍ബം സോങ് പോലെ ഇരുന്നു….

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെയും വിഎസ്എല്‍ ഫിലിം ഹൗസിന്റെയും ബാനറില്‍ എത്തിയ ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹന്‍ദാസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്നതാണ് മഹേഷും മാരുതിയുടെയും പ്രധാന പ്രത്യേകത. 2010 ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

മമ്മൂട്ടി നായകനായി അഭിനയിച്ച ‘ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിനു ശേഷം സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം- ഫൈയ്‌സ് സിദ്ധിഖ്, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം – ത്യാഗു തവനൂര്‍. മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യും – ഡിസൈന്‍ – സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം – അലക്‌സ്.ഈ കുര്യന്‍, ഡിജിറ്റല്‍ പ്രൊമോഷന്‍സ് – വിപിന്‍ കുമാര്‍, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസ്സോസിയേറ്റ്- വിനോദ് സോമസുന്ദരന്‍.