ഭാവിവരനെ പരിചയപ്പെടുത്തി നടി മാളവിക!! പ്രണയവിവാഹം അല്ലെന്ന് താരം

ഭാവിവരനെ പരിചയപ്പെടുത്തി നടി മാളവിക കൃഷ്ണദാസ്. നടന്‍ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിയ്ക്കുന്നത്. മാളവിക തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ സ്‌ന്തോഷവാര്‍ത്ത പങ്കുവച്ചത്. പെണ്ണുകാണല്‍ ചടങ്ങിന്റെ വിഡിയോ പകര്‍ത്തുന്നതിനിടെയാണ് ഭാവിവരനെ മാളവിക പരിചയപ്പെടുത്തുന്നത്.…

ഭാവിവരനെ പരിചയപ്പെടുത്തി നടി മാളവിക കൃഷ്ണദാസ്. നടന്‍ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിയ്ക്കുന്നത്. മാളവിക തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ സ്‌ന്തോഷവാര്‍ത്ത പങ്കുവച്ചത്. പെണ്ണുകാണല്‍ ചടങ്ങിന്റെ വിഡിയോ പകര്‍ത്തുന്നതിനിടെയാണ് ഭാവിവരനെ മാളവിക പരിചയപ്പെടുത്തുന്നത്. തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും പറയുന്നു.

സിനിമയിലെ താരങ്ങളെ തെരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോയായ നായികാ നായകനിലെ മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. ”നായികാ നായകനിലെ പ്രേമം റൗണ്ട് ഇരുവരും ആദ്യമായി ഒന്നിച്ച് ചെയ്തതാണ്. അവിടെ നിന്നും ഇപ്പോള്‍ ഇവിടെ വരെ ഞങ്ങള്‍ എത്തിനില്‍ക്കുന്നു. ലോക്ഡൗണ്‍ സമയത്താണ് ഈ പ്രപ്പോസല്‍ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോള്‍ അത് വിവാഹം വരെ എത്തി” എത്തും മാളവിക പറഞ്ഞു.
നായികാ നായകന്‍ ഷോയ്ക്ക് ശേഷം 2018 ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത തട്ടിന്‍പുറത്ത് അച്ചുതന്‍ എന്ന സിനിമയിലൂടെ താരം സിനിമയിലേക്കെത്തിയിരുന്നു. കൂടാതെ മ്യൂസിക് ആല്‍ബത്തിലും വെബ് സീരീസുകളിലും ചെയ്തിരുന്നു.

തട്ടിന്‍പുറത്ത് അച്യുതനില്‍ അഭിനയിച്ച ശേഷം ഷിപ്പിലേക്ക് തിരിച്ചുപോയി എന്ന് തേജസ് പറയുന്നു. അതിനിടയ്ക്ക് കുറേ കല്യാണാലോചനകള്‍ വരുന്നിരുന്നു. എനിക്ക് മാളൂനെ നന്നായി അറിയാം. ഞങ്ങള്‍ തമ്മില്‍ റിലേഷന്‍ഷിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ വീട്ടില്‍ പ്രപ്പോസലുമായി എത്തിയത് എന്നും തേജസ് പറഞ്ഞു.