ക്രിസ്റ്റിയിലെ കിസ് സീനിനെക്കുറിച്ച് മാളവിക മോഹൻ പറയുന്നു!

Follow Us :

യുവതാരങ്ങളായ മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആൽവിൻ ഹെൻറിയുടെ ആദ്യ സിനിമയാണ് ക്രിസ്റ്റി. ഇപ്പോൾ ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് പ്രതികരിക്കുകയാണ് സിനിയിലെ നായികയായ മാളവിക മോഹനൻ.

ക്രിസ്റ്റി എന്ന ചിത്രത്തിലെ ഒരു കിസിംഗ് സീനിൽ സംഭവിച്ചത് എന്താണെന്ന് പറയുകയാണ് മോഹനൻ. ”സിനമയിൽ മാത്യുവിൻറെ കഥാപാത്രമായ റോയി ക്രിസ്റ്റയെ കിസ് ചെയ്യാൻ വരുന്നൊരു സീനുണ്ട്. അല്ലെങ്കിൽ റോയി കിസ് ആഗ്രഹിക്കുന്ന സീനുണ്ട്. കിസ് നടക്കുമോ ഇല്ലയോ എന്ന് നമ്മുക്ക് അറിയില്ല. അത് പടം കണ്ടാൽ മാത്രമേ അറിയുള്ളൂ. ആ സീനെടുക്കുന്നത് ഭയങ്കര തമാശയായിരുന്നുമെന്നും കാരണം മാത്യു ഭയങ്കര ഓക്ക്വേർഡായിരുന്നു. ഭയങ്കര പാവമാണ്. പേടിച്ചിരിക്കുകയായിരുന്നു അവനെന്നും മാളവിക പറഞ്ഞു. ഞാനും ഇതുവരെ ഓൺ സ്‌ക്രീൻ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്യാൻ വരുമ്പോഴുള്ള ഇൻറിമസി ഉണ്ടാവുമല്ലോ, അത് എടുത്തത് ഭയങ്കര തമാശയായിരുന്നുവെന്നും. ഒരുപാട് ടേക്ക്‌സ് പോയിയുന്നുവെന്നും” മാളവിക മോഹനൻ വ്യക്തമാക്കി.

മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മാളവിക ഈ അനുഭവം പറഞ്ഞിരിക്കുന്നത്. ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന സിനിമയാണ് ‘ക്രിസ്റ്റി’.റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ കണ്ണൻ സതീശനും സജയ് സെബാസ്റ്റ്യനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്.