മലയാളി ക്രിക്കറ്റ് താരം ബേസില്‍ തമ്പി വിവാഹിതനായി

മുംബൈ ഇന്ത്യന്‍സിന്റെയും കേരള ക്രിക്കറ്റ് ടീമിന്റെയും പേസ് ബോളര്‍ ബേസില്‍ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകള്‍ സ്നേഹ റോയിയാണ് വധു. പെരുമ്പാവൂര്‍, ഇരിങ്ങോള്‍ സ്വദേശിയായ ബേസില്‍ മുല്ലമംഗലം എം…

മുംബൈ ഇന്ത്യന്‍സിന്റെയും കേരള ക്രിക്കറ്റ് ടീമിന്റെയും പേസ് ബോളര്‍ ബേസില്‍ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകള്‍ സ്നേഹ റോയിയാണ് വധു. പെരുമ്പാവൂര്‍, ഇരിങ്ങോള്‍ സ്വദേശിയായ ബേസില്‍ മുല്ലമംഗലം എം എം തമ്പിയുടെയും ലിസിയുടെയും മകനാണ്.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും കേരള ടീമിലെ സഹതാരങ്ങളും അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തു. കേരള രഞ്ജി ട്രോഫി ടീം പരിശീലകന്‍ ടിനു യോഹന്നാനും കേരള ക്യാപ്റ്റന്‍ സച്ചിന് ബേബി, ഐപില്‍ താരങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.

2014-15 സീസണില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി അരങ്ങേറി. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ കളിച്ചിട്ടുള്ള ബേസിലിനെ ഇക്കഴിഞ്ഞ മെഗാ താര ലേലത്തിലാണു മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുന്നത്.

38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 90 വിക്കറ്റും 69 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 72 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ള താരമാണ് ബേസില്‍.