കൃഷ്ണയെ പാട്ടുപാടി പാട്ടിലാക്കാന്‍ നിവിന്‍ പോളി!!! ‘മലയാളി ഫ്രം ഇന്ത്യ’യിലെ ആദ്യഗാനമെത്തി

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിന്‍ പോളിയുടെ ‘മലയാളി ഫ്രം ഇന്ത്യ’. ‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിക്കുന്ന ചിത്രമാണ് ‘മലയാളി…

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിന്‍ പോളിയുടെ ‘മലയാളി ഫ്രം ഇന്ത്യ’. ‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിക്കുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ വമ്പന്‍ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രവുമാണ്. അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. മെയ് 1നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ചിത്രത്തിലെ ആദ്യ ഗാനം
എത്തിയിരിക്കുകയാണ്. ‘കൃഷ്ണ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍ എന്നിവരാണ് പാട്ടിലുള്ളത്. ചിത്രത്തില്‍ അനശ്വരയുടെ കഥാപാത്രത്തിന്റെ പേര് കൃഷ്ണ എന്നാണ്. കോമഡി രംഗങ്ങളാണ് ഗാനത്തിലുള്ളത്.

ടിറ്റോ പി ചങ്കച്ചന്റെ വരികള്‍ക്ക് ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡിജോയുടെ സംവിധാനം ചെയ്യുന്ന ചിത്രം ത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്.


ചിത്രത്തിന്റെ പ്രൊമോ വീഡിയോ വൈറലായിരുന്നു. ഒരു മുഴുനീള ഫാമിലി-കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം എത്തുന്നത്. ജസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സഹനിര്‍മ്മാതാവ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍ ആണ് നിര്‍വഹിക്കുന്നത്. നിവിന്‍ പോളിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ ആണ്.