‘മുംബൈ, ബംഗളൂരു, ചെന്നൈ,പോണ്ടിച്ചേരി’!!! നാളെ മുതല്‍ കേരളത്തിന് പുറത്തേക്ക് മാളികപ്പുറം

മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. ഡിസംബര്‍ 30ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. എല്ലായിടത്തുനിന്നും ചിത്രത്തിന് നിറഞ്ഞ അഭിനന്ദനമാണ് ലഭിക്കുന്നത്. അയ്യപ്പനെ കാണാന്‍ യാത്ര തിരിക്കുന്ന…

മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. ഡിസംബര്‍ 30ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. എല്ലായിടത്തുനിന്നും ചിത്രത്തിന് നിറഞ്ഞ അഭിനന്ദനമാണ് ലഭിക്കുന്നത്. അയ്യപ്പനെ കാണാന്‍ യാത്ര തിരിക്കുന്ന കല്ല്യാണിയുടെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തത്. റിലീസ് ചെയ്ത ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രം വൈഡ് റിലീസിനൊരുങ്ങിയിരിക്കുകയാണ്. യുഎഇ/ ജിസിസി മേഖലകളില്‍ ഇന്ന് മുതല്‍ ചിത്രം റിലീസ് ചെയ്തിരുന്നു.

വന്‍ സ്‌ക്രീന്‍ കൌണ്ടോടെ നാളെ മുതല്‍ ഇതര സംസ്ഥാനങ്ങളിലേക്കും ചിത്രം റിലീസ് ചെയ്യുകയാണ്. മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ, ബംഗളൂരു, ചെന്നൈ, വെല്ലൂര്‍, പോണ്ടിച്ചേരി, സേലം, ട്രിച്ചി, തിരുനല്‍വേലി, മധുരൈ, തിരുപ്പൂര്‍, കോയമ്പത്തൂര്‍, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 130 സ്‌ക്രീനുകളിലാണ് ചിത്രം എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാ പതിപ്പുകളും റിലീസ് ചെയ്യുന്നുണ്ട്.

നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ഉണ്ണി മുകുന്ദനെ നായകനാക്കി ചിത്രം ഒരുക്കിയത്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കല്ല്യാണി ആയി എത്തുന്നത്. ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.