‘അടിക്കാന്‍ മാത്രമേയുള്ളോ?’ ഫോര്‍ ട്രെയ്ലര്‍ വൈറലാകുന്നു

ചേതന്‍ ജയലാല്‍, സിദ്ദിഖ്, അലന്‍സിയര്‍ ലേ ലോപ്പസ്, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഹനീഫ് സംവിധാനം ചെയ്ത ചിത്രമാണ് ഫോര്‍. സിനിമയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്…

four teaser released

ചേതന്‍ ജയലാല്‍, സിദ്ദിഖ്, അലന്‍സിയര്‍ ലേ ലോപ്പസ്, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഹനീഫ് സംവിധാനം ചെയ്ത ചിത്രമാണ് ഫോര്‍. സിനിമയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്.

മമിത ബൈജുവും ഗോപിക രമേശുമാണ് ചിത്രത്തിലെ നായികമാര്‍. ജോണി ആന്റണി, സുരേഷ് കൃഷ്ണ, അലന്‍സിയര്‍ ലേ ലോപ്പസ്, റോഷന്‍ ബഷീര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നവാസ് വള്ളിക്കുന്ന്, സാധിക വേണുഗോപാല്‍, സ്മിനു സിജോ, ഷൈനി സാറ, മജീദ് എന്നിവരും ചിത്രത്തിലുണ്ട്. ബ്ലൂം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണനാണ് നിര്‍മ്മാണം. വിധു ശങ്കറും വൈശാഖും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.