എടാ റിവ്യൂ നോക്ക് എന്നിട്ട് പടം കാണാം! ഈ രീതി തെറ്റാണ്! എനിക്ക് ഇഷ്ടമല്ല അങ്ങനെ, മമിതാ 

മലയാളികളുടെ പ്രിയ നടി മമിതാ ബൈജു, ഇപ്പോൾ സിനിമ റിവ്യൂ കേട്ടതിനു ശേഷം സിനിമ കാണാൻ പോകുന്ന സമ്പ്രദായ൦ തെറ്റാണെന്ന് പറയുകയാണ് റെഡ് ഫ് എം നു നൽകിയ അഭിമുഖത്തിൽ. ഒരു സിനിമ റിലീസ്…

മലയാളികളുടെ പ്രിയ നടി മമിതാ ബൈജു, ഇപ്പോൾ സിനിമ റിവ്യൂ കേട്ടതിനു ശേഷം സിനിമ കാണാൻ പോകുന്ന സമ്പ്രദായ൦ തെറ്റാണെന്ന് പറയുകയാണ് റെഡ് ഫ് എം നു നൽകിയ അഭിമുഖത്തിൽ. ഒരു സിനിമ റിലീസ് ആയാൽ ഉടൻ പറയുന്നത് എടാ റിവ്യൂ നോക്ക് എന്നിട്ട് പടം കാണാം എന്നാണ്, എന്നാൽ ഈ രീതി തെറ്റാണ് നടി പറയുന്നു.

സിനിമ റിവ്യൂ ചെയ്യുന്നതിനെ രണ്ടു രീതികൾ ഉണ്ട്, ഇപ്പോൾ ഒരു സിനിമ കാണുമ്പൊൾ ആ സ്ഥലത്തു കുറച്ചു ലാഗ് അനുഭവപെട്ടു, അല്ലെങ്കിൽ കുറച്ചുകൂടി അവിടെ നന്നാക്കമായിരുന്നു, ആ കഥപാത്രത്തിനെ കുറച്ചും കൂടി ഷെയ്ഡ് വരുത്തമായിരുന്നു അങ്ങനെ അതാണ് ശരിക്കും റിവ്യൂ, ഇങ്ങനെ പറയുക ആണെങ്കിൽ ഓക്കേ മമിതാ പറയുന്നു.

എന്നാൽ ചില റിവ്യു കണ്ടാൽ ശരിക്കും ദേഷ്യം വരും, ഇപ്പോൾ എന്നെ വിളിച്ചിട്ടു ഒരു ബോഡി ഷൈമിങ് നടത്തും, അത് ഒട്ടും ശരിയായ കാര്യമല്ല, അല്ലെങ്കിൽ പറയും എന്തൊരു ഊള പടം ആയിരുന്നു, ശോ  വെറുതെ പൈസ പോയി, വെറുതെ നമ്മളുടെ പൈസ കളയാനുള്ള ഒരു സിനിമ ഇങ്ങനെയാണ് അടുത്തത്, എന്തിനാണ് ഇങ്ങനെ ഒരു സിനിമയെ മോശമാക്കുന്നത് അത് തെറ്റായ ഒരു രീതിയാണ് മമിതാ പറയുന്നു, ബോസ് ആൻഡ് കോ ആണ് മമിതാ അവസാനമായി അഭിനയിച്ചത്,