വരുമാനം ഇല്ലാതായിട്ട് മാസങ്ങളാകുന്നു, തന്റെ അവസ്ഥ പറഞ്ഞു മഞ്ജു സതീഷ്

നിരവധി ആരാധകരുള്ള താരമാണ് മഞ്ജു സതീഷ്. നിരവധി ചിത്രങ്ങളിലും ടെലിവിഷൻ പരിപാടികളിലും താരം അഭിനയിച്ച് കഴിഞ്ഞു. നിരവധി സിനിമകളുടെ ഭാഗമാകാൻ അവസരം ലഭിച്ച മഞ്ജു വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ടെലിവിഷൻ സീരിയലുകളിൽആണ് . നിരവധി സീരിയലുകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. എന്നാൽ ലോക്ക് ഡൗൺ സമയത്ത് നിരവതി ടെലിവിഷൻ താരങ്ങൾ ആണ് തങ്ങളുടെ കഷ്ടപ്പാടുകൾ തുറന്നു പറഞ്ഞു കൊണ്ട് രംഗത്ത് വന്നത്. ആ കൂട്ടത്തിൽ മഞ്ജുവും രംഗത്ത് വന്നിരുന്നു.

വളരെ മോശം സമയത്തിൽ കൂടിയാണ് താൻ ഇപ്പോൾ കടന്നു പോകുന്നത് എന്നും ഒരു വരുമാനവും ഇല്ലാതായിട്ട് മാസങ്ങൾ ആകുന്നു എന്നും സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും തങ്ങളെ പോലെ ഉള്ള താരങ്ങളെ ഒന്നും ‘അമ്മ സംഘടന തിരിഞ്ഞു നോക്കുന്നില്ല എന്നുമൊക്കെ ആണ് മഞ്ജു നിറകണ്ണുകളുമായി വിഡിയോയിൽ വന്നു പറഞ്ഞത്. ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു . ഇപ്പോഴിതാ തന്റെ ജീവിതത്തിൽ താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് മഞ്ജു ഇപ്പോൾ.

അഭിനയ ജീവിതത്തിൽ പലപ്പോഴും പല മോശം അനുഭവങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ട് എന്നാണ് മഞ്ജു പറയുന്നത്. പലപ്പോഴും സിനിമകളിലേക്ക് ഒക്കെ വിളിക്കാറുണ്ട്. മൂന്ന് ദിവസത്തെ ഷൂട്ട് എന്നൊക്കെ പറഞ്ഞാണ് വിളിക്കാറുള്ളത്. എന്നാൽ ഒരു ദിവസം മുഴുവൻ അഭിനയിപ്പിക്കും. എന്നിട്ട് സീൻ കഴിഞ്ഞു എന്ന് പറഞ്ഞു ഒരു ദിവസത്തെ കൂലിയും തന്നു പറഞ്ഞു വിട്ടിട്ടുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നത് നിരവധി കലാകാരന്മാർ ഉണ്ട് എന്നുമാണ് മഞ്ജു സതീഷ് പറയുന്നത്.