ആരാധകരെ കടുത്ത നിരാശയിലാക്കിയ തീരുമാനം..! പുറത്തുവിട്ടത് മമ്മൂട്ടി തന്നെ..!!

മലയാളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഒരുപാട് ആരാധകരുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ഭീഷ്മ പര്‍വ്വം റിലീസാവാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ സിനിമയുടെ റിലീസിനെ കുറിച്ച് ഒരു…

മലയാളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഒരുപാട് ആരാധകരുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ഭീഷ്മ പര്‍വ്വം റിലീസാവാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ സിനിമയുടെ റിലീസിനെ കുറിച്ച് ഒരു പ്രധാനവാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. താരം തന്നെ പറഞ്ഞ ഈ കാര്യത്തില്‍ അദ്ദേഹത്തിന്റെ ആരാധകരാകെ നിരാശയിലായിരിക്കുകയാണ്.

ബിഗ് ബിക്ക് ശേഷം അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തിന് ഫാന്‍സ് ഷോ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. സിനിമയുടെ പ്രദര്‍ശനത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഈ തീരുമാനത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. ഫാന്‍സ് ഷോ നിര്‍ത്തുവാനുള്ള തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കിന്റെ തീരുമാനത്തെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി.

എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണെന്നും ടിക്കറ്റ് എടുത്ത് കയറുന്നവരില്‍ ഫാന്‍സായവരും അല്ലാത്തവരും ഉണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു. പത്ര സമ്മേളനത്തില്‍ വെച്ച് പറഞ്ഞ മമ്മൂട്ടിയുടെ വാക്കുകളിലേക്ക്… ‘എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണ്. സിനിമക്ക് ഇന്ന ആളെ കേറ്റും ഇന്ന ആളെ കേറ്റില്ല എന്ന് ഫിയോക് പറയാന്‍ സാധ്യതയില്ല.

എല്ലാവര്‍ക്കും ടിക്കറ്റ് കൊടുത്ത് കേറ്റും. അതില്‍ ഫാന്‍സ് ഉണ്ടാവാം. ഫാന്‍സ് അല്ലാത്തവരും കാണും,’ മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ സിനിമക്ക് തലേ ദിവസം രാത്രി ഷോ വെച്ചിട്ടുണ്ടല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അങ്ങനെയൊന്ന് ഇല്ല എന്ന് മമ്മൂട്ടി പറഞ്ഞു. എന്തായാലും ഈ പുതിയ തീരുമാനത്തില്‍ ആരാധകര്‍ വലിയ നിരാശയിലാണ്.