‘അത്ഭുതമാണ്’..! ഈ കാര്യങ്ങളെല്ലാം വാപ്പച്ചിയോട് ചോദിക്കണമെന്നുണ്ട്..! പക്ഷേ..!! ഉത്തരം ഇതായിരിക്കും -ദുല്‍ഖര്‍

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നടനായി തുടക്കം കുറിച്ച ദുല്‍ഖര്‍ പിന്നീട് ഗായകനായും നിര്‍മ്മാതാവായും എല്ലാം മാറി. മലയാള സിനിമയില്‍ മാത്രമല്ല ഇതരഭാഷാ ചിത്രങ്ങളിലും താരം മിന്നി…

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നടനായി തുടക്കം കുറിച്ച ദുല്‍ഖര്‍ പിന്നീട് ഗായകനായും നിര്‍മ്മാതാവായും എല്ലാം മാറി. മലയാള സിനിമയില്‍ മാത്രമല്ല ഇതരഭാഷാ ചിത്രങ്ങളിലും താരം മിന്നി തിളങ്ങുകയാണ്. ഇപ്പോഴിതാ അച്ഛന്റേയും മകന്റേയും സിനിമ ഓരേ ദിവസം തന്നെ റിലീസാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍ മുഴുവനും.

dulquer salmaan about mammootty

മമ്മൂക്കയുടെ ഭീഷ്മ പര്‍വ്വവും ദുല്‍ഖറിന്റെ ഹേയ് സിനാമികയുമാണ് മാര്‍ച്ച് മൂന്നിന് പ്രദര്‍ശനത്തിന് എത്തുന്നത്. വീട്ടിലുള്ള സീനിയറിന്റെ കൂടെ ഓടിയെത്താനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ താന്‍ എന്ന് ദുല്‍ഖര്‍ തന്നെ പറയാറുണ്ട്. മാറുന്ന കാലത്തിനൊത്ത് തന്റെ ലുക്കും സിനിമാ സെലക്ഷനും എല്ലാം തിരഞ്ഞെടുക്കാന്‍ മമ്മൂക്കയ്ക്കുള്ള അസാമാന്യമായ കഴിവില്‍ മകന്‍ ദുല്‍ഖര്‍ പേലും പലപ്പോഴും അത്ഭുതപ്പെട്ട് പോയിട്ടുണ്ടത്രെ.

ഇതേ കുറിച്ച് ദുല്‍ഖര്‍ പറയുന്നത് ഇങ്ങനെയാണ്…അദ്ദേഹം എങ്ങനെയാണ് വീണ്ടും വീണ്ടും പുതുമ നിലനിര്‍ത്തുന്നത്. സിനിമയിലെത്തി ഒരുപാട് വര്‍ഷമായി. ഞങ്ങളുടെ സിനിമകള്‍ ഒരേ ദിവസമാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ രണ്ടും രണ്ട് മാര്‍ക്കറ്റാണ്. ഇപ്പോഴും അദ്ദേഹം പുതിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു.

അതെല്ലാം എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. എപ്പോഴും ലുക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. എങ്ങനെ സാധിക്കുന്നു എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഇതൊക്കെ ഞാന്‍ ചോദിക്കാന്‍ പോയാല്‍ ഒരു പക്ഷേ ‘നീയും എന്നെ ഇന്റര്‍വ്യൂ ചെയ്യുവാണോയെന്ന്’ ചോദിക്കും,’ ദുല്‍ഖര്‍ പറഞ്ഞു. ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ദുല്‍ഖര്‍ വാപ്പച്ചിയെ കുറിച്ച് വാചാലനാകുന്നത്.