‘കാര്‍ കളക്ഷനൊന്നുമില്ല,കാറൊക്കെ ഭയങ്കര എക്സ്പെന്‍സീവ് ആണ്’!!! മമ്മൂട്ടി

നടന്‍ മമ്മൂട്ടിയ്ക്ക് കാറുകളോടും ക്യാമറയോടുമുള്ള ഭ്രമം ഏറെ പ്രസിദ്ധമാണ്. യുവതാരം ദുല്‍ഖറും വാഹന പ്രേമിയാണ്. പുതിയ വാഹനങ്ങള്‍ ആദ്യം തന്നെ താരം സ്വന്തമാക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂക്ക കാര്‍ ഭ്രമത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.…

നടന്‍ മമ്മൂട്ടിയ്ക്ക് കാറുകളോടും ക്യാമറയോടുമുള്ള ഭ്രമം ഏറെ പ്രസിദ്ധമാണ്. യുവതാരം ദുല്‍ഖറും വാഹന പ്രേമിയാണ്. പുതിയ വാഹനങ്ങള്‍ ആദ്യം തന്നെ താരം സ്വന്തമാക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂക്ക കാര്‍ ഭ്രമത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

കാറുകളും ക്യാമറയുമൊന്നും ഞാന്‍ അങ്ങനെ കളക്ട് ചെയ്യാറില്ല. കാറുകള്‍ വാങ്ങിക്കൂട്ടുന്ന ശീലമൊന്നും ഇല്ല. കാറൊക്കെ ഭയങ്കര എക്സ്പെന്‍സീവ് പരിപാടിയാണെന്നും മമ്മൂട്ടി പറയുന്നു. മാത്രമല്ല, ഒരു ക്യാമറ പഴയതാകുമ്പോള്‍ അത് ആര്‍ക്കെങ്കിലും കൊടുത്ത ശേഷം ഒരു പുതിയ ക്യാമറ വാങ്ങിക്കുമെന്നും മമ്മൂട്ടി പറയുന്നു.

കാര്‍ എന്താ അങ്ങാടിയില്‍ കിട്ടുന്ന വല്ല സാധനവുമാണോ. ഞാന്‍ വാങ്ങിയ ആദ്യത്തെ കാറുകളൊന്നും ഇപ്പോള്‍ എന്റെ കയ്യിലില്ല. കാര്‍ കളക്ഷനൊക്കെ വെറുതെ പറയുന്നതാണ്. പുതിയ കാറുകള്‍ വാങ്ങുമ്പോള്‍ പഴയ കാറ് വില്‍ക്കാറാണ്. എന്തിനാണ് ഇത്രയുമധികം കാറ് വാങ്ങിക്കുന്നതെന്നും മമ്മൂട്ടി ചോദിക്കുന്നു.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജ്യോതികയാണ് ചിത്രത്തില്‍ നായികയാവുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി തീയറ്ററുകളില്‍ എത്താനുള്ളത്.