കൊവിഡ് രോഗിയെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന വീഡിയോ വൈറലാകുന്നു

ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിച്ചതോടെ ലോക്ക്ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്. ഇതിനിടയില്‍ ചൈനയില്‍ ഒരു രോഗിയെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്ഥിരീകരിക്കാത്ത വീഡിയോ അതേ പ്രദേശത്തെ…

ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിച്ചതോടെ ലോക്ക്ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്. ഇതിനിടയില്‍ ചൈനയില്‍ ഒരു രോഗിയെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സ്ഥിരീകരിക്കാത്ത വീഡിയോ അതേ പ്രദേശത്തെ ഒരു നാട്ടുകാരന്റെ വിന്‍ഡോയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്തതായി തോന്നുന്നു. സാമൂഹിക അകലം പാലിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ക്രെയിനില്‍ തൂങ്ങിക്കിടക്കുന്ന ഒരാളെ ശ്രദ്ധാപൂര്‍വ്വം ഉയര്‍ത്തുന്നതും കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണിക്കുന്നു. ട്വിറ്ററില്‍ മൂന്ന് ലക്ഷത്തിനടുത്താളുകളാണ് വീഡിയോ കണ്ടത്. രണ്ടായിരത്തിനടുത്ത് ആളുകള്‍ ലൈക്ക് ചെയ്തു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഇതിനകം തന്നെ സീറോ കോവിഡ് നയം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് അണുബാധ കണ്ടെത്തിയാല്‍ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് കര്‍ശനമായ നയം അര്‍ത്ഥമാക്കുന്നത്. പ്രധാനപ്പെട്ട നഗരങ്ങളിലെയും പ്രദേശങ്ങളിലെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സാമ്പത്തിക ആഘാതത്തിന് കാരണമായതിനാല്‍ ഈ നയം വിമര്‍ശനങ്ങള്‍ക്കിടയാക്കി. ചൈന ഒരു പ്രധാന ആഗോള സമ്പദ്വ്യവസ്ഥയായതിനാല്‍, മാന്ദ്യം ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിക്കുന്നു.

വെള്ളിയാഴ്ച യാങ്പു ജില്ലയിലെ 1.3 ദശലക്ഷം നിവാസികളെ കൂട്ട കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉത്തരവിട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശോധനാ ഫലം അറിയുന്നത് വരെ ജനങ്ങള്‍ വീടുകളില്‍ തന്നെയിരിക്കണം. ആരേയും അവരുടെ വസതികള്‍ക്ക് പുറത്ത് പോകാന്‍ അനുവദിക്കില്ല, അവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് അധികാരികള്‍ ആണ് എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയിലെ സീറോ കൊവിഡ് നയത്തിന്റെ ഭാഗമാണ് കൂട്ട പരിശോധനയും യാത്രാ നിരോധനവും. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ 25 ലക്ഷം ജനസഖ്യയുള്ള നഗരത്തെ രണ്ട് മാസത്തേക്ക് ലോക്ക്ഡൗണിലാക്കിയിരുന്നു. അതിന് സമാനമായ നടപടികളിലേക്കാണ് രാജ്യം കടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.