മമ്മൂട്ടി ദൃശ്യം ഉപേക്ഷിക്കാൻ കാരണം പറഞ്ഞു ബദറുദ്ധീൻ

നിരവധി ആരാധകർ ഉള്ള സിനിമയാണ് ദൃശ്യം. മലയാള സിനിമയെ പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിക്കാൻ ദൃശ്യം വലിയ പങ്ക് തന്നെയാണ് വഹിച്ചിരുന്നത്. മികച്ച തിരക്കഥയും മെക്കിങ്ങും കൊണ്ട് ദൃശ്യം മലയാള സിനിമയുടെ ചരിത്രം തന്നെ…

നിരവധി ആരാധകർ ഉള്ള സിനിമയാണ് ദൃശ്യം. മലയാള സിനിമയെ പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിക്കാൻ ദൃശ്യം വലിയ പങ്ക് തന്നെയാണ് വഹിച്ചിരുന്നത്. മികച്ച തിരക്കഥയും മെക്കിങ്ങും കൊണ്ട് ദൃശ്യം മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി മറിച്ചിരുന്നു. ആദ്യ അൻപത് കൊണ്ട് ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം. നിരവധി ആരാധകർ ആണ് ചിത്രത്തിന് ഇന്നും ഉള്ളത്. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് മീന ആയിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ ഹിറ്റ് ആകുകയും ചെയ്തിരുന്നു. അതിനു പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്ത് വന്നിരുന്നു. രണ്ടാം ഭാഗത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ആദ്യ ചിത്രത്തിനേക്കാൾ ഗംഭീര ക്ളൈമാക്സ് ആണ് ജീത്തു ജോസഫ് രണ്ടാം ഭാഗത്തിന് കൊണ്ട് വന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും മറ്റു ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. എന്നാൽ ചിത്രത്തിനെ കുറിച്ച് ചില കാര്യങ്ങൾ ജീത്തു ജോസഫ് തുറന്നു പറഞ്ഞിരുന്നു. താൻ ദൃശ്യത്തിൽ ആദ്യം നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു. ചിത്രത്തിന്റെ കഥ മമ്മൂട്ടിയെ പറഞ്ഞു കേൾപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ആ ചിത്രം വേണ്ടെന്നു വെച്ചതോടെയാണ് കഥ മോഹൻലാലിലേക്ക് വന്നത് എന്നാണ്. ഇത് വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നത് ഇപ്പോൾ എന്ത് കൊണ്ടാണ് മമ്മൂട്ടി ദൃശ്യം വേണ്ടെന്ന് വെച്ചത് എന്ന് തുറന്നു പറയുകയാണ് മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കൺഡ്രോളർ ആയ ബദറുദ്ധീൻ.

അദ്ദേഹം പറയുന്നത് ഇങ്ങനെ, തിരക്കഥയിലെ അതൃപ്തി കൊണ്ടാണ് മമ്മൂട്ടി ദൃശ്യം സിനിമ വേണ്ടെന്നു വെച്ചതെന്ന് പറയുന്നതിൽ ഒരു ശരിയുമില്ല. ആ സമയത്ത് മമ്മൂട്ടി മൂന്ന് നാല് ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങൾ ആണ് തുടർച്ചയായി ചെയ്തുകൊണ്ടിരുന്നത്. മമ്മൂട്ടിയുടെ ഇൻവെസ്റ്റിഗേഷൻ മോഡലിൽ ഉള്ള മൂന്നു നാല് സിനിമകൾ റിലീസ് ആയി കഴിഞ്ഞപ്പോൾ ആണ് ജീത്തു ദൃശ്യം സിനിമയുടെ കഥ മമ്മൂട്ടിയോഡ് പറയുന്നത്. തുടർച്ചയായി ഇത്തരം ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങൾ ചെയ്യേണ്ടെന്ന് കരുതി ആണ് ദൃശ്യം സിനിമയിൽ അഭിനയിക്കേണ്ട എന്ന് മമ്മൂട്ടി തീരുമാനിച്ചത്. അല്ലാതെ തിരക്കഥയിൽ ഉള്ള അതൃപ്തി അല്ല. എന്നാൽ ഈ ചിത്രം ഇത്ര വലിയ ഹിറ്റ് ആകുമെന്ന് ഒരിക്കലും ആരും കരുതിയിരുന്നില്ല എന്നും ഇദ്ദേഹം പറയുന്നു.