അഞ്ച് വർഷം  കാത്തിരുന്ന ജനിച്ച മകൻ, ഒറ്റ സങ്കടം മാത്രം,മമ്മൂട്ടിയുടെ ഉമ്മ അന്ന്  പറഞ്ഞ വാക്കുകൾ 

ഇന്ന് വെളുപ്പിനെ ആയിരുന്നു മലയാള സിനിമയിലെ താര രാജവ്  മമ്മൂട്ടിയുടെ ഉമ്മ  ഫാത്തിമ ഇസ്‌മയിൽ അന്തരിച്ചത്, ഈ ഒരു വാർത്ത സിനിമാലോകം മുഴുവൻ സങ്കടപ്പെടുത്തിയിരിക്കുകയാണ്, മമ്മൂട്ടിയുടെ കരിയറിന്റെ തുടക്ക കാലത്തു ഉമ്മയുടെ സപ്പോർട്ട് വളരെ…

ഇന്ന് വെളുപ്പിനെ ആയിരുന്നു മലയാള സിനിമയിലെ താര രാജവ്  മമ്മൂട്ടിയുടെ ഉമ്മ  ഫാത്തിമ ഇസ്‌മയിൽ അന്തരിച്ചത്, ഈ ഒരു വാർത്ത സിനിമാലോകം മുഴുവൻ സങ്കടപ്പെടുത്തിയിരിക്കുകയാണ്, മമ്മൂട്ടിയുടെ കരിയറിന്റെ തുടക്ക കാലത്തു ഉമ്മയുടെ സപ്പോർട്ട് വളരെ വലുതാണ് എന്നും നടൻ മമ്മൂട്ടി മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് ഉമ്മ ഒരിക്കൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

വിവാഹം കഴിഞ്ഞു അഞ്ചു കൊല്ലത്തിനു ശേഷം കിട്ടിയ മകൻ ആണ് മമ്മൂട്ടി, അതുകൊണ്ടു തന്നെ ഞങ്ങൾ ഒരുപാടു അവനെ കൊഞ്ചിച്ചു വളർത്തിയതാണ്, വല്യഉപ്പയും വലിയുമ്മയും ആയിരുന്നു അവനെ കൂടുതലും  കൊഞ്ചിച്ചത്‌, അവൻ 8 മാസം വരെയും മുലപ്പാൽ ആയിരുന്നു കുടിച്ചത്, അതുകൊണ്ടായിരിക്കും അവനു വളർന്നു കഴിഞ്ഞപ്പോൾ കട്ടനോട് ഒരു ഇഷ്ട്ടം തോന്നിയത്.

എനിക്കെന്നും അവൻ മമ്മൂഞ് ആണ് അവന്റെ പേര് മുഹമ്മദ് കുട്ടി എന്നായിരുന്നു, അവൻ സിനിമയിലെ എത്തിയപ്പോൾ മമ്മൂട്ടി എന്നാക്കിയതാണ് അതിൽ എല്ലാവർക്കും കുറച്ചു നീരസം ഉണ്ടായിരുന്നു. എന്നാൽ പിന്നീടെല്ലാവരും ആ പേര് ഉൾക്കൊണ്ട് എന്നാലും എനിക്കവൻ മമ്മൂഞ്ഞാണ്, ചെറുപ്പത്തിലേ അവനു കൂടുതൽ ഇഷ്ട്ടം സിനിമ ആയിരുന്നു. അവനെ ആദ്യമായി സിനിമ കാണിക്കുന്നത് അവന്റെ ബാപ്പ ആയിരുന്നു. ഇപ്പോൾ അവനെ ഒന്ന് കാണാൻ സാധിക്കുന്നില്ല എന്നൊരു സങ്കടമുണ്ട്, എങ്കിലും ടി വിയിൽ കാണാമല്ലോ എന്നൊരു ആശ്വാസം ഉണ്ട്, എനിക്കറിയാം അവനു നല്ല തിരക്കാണ്ന്നു, അവൻ ഈ നിലയിൽ എത്തിയതിനു ഒരുപാടു സന്തോഷമുണ്ട് മമ്മൂട്ടിയുടെ ഉമ്മ പറഞ്ഞു, നിരവധി പേരാണ് താരത്തിന്റെ ഉമ്മയ്ക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കുന്നത്.