ആ രീതിയിൽ പ്രേക്ഷകരെ ഞെട്ടിച്ചത് മമ്മൂട്ടി! എങ്കിൽ അതിനു മുൻപേ എത്തിയത് മോഹൻലാൽ 

രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത് ഒരു ഹൊറർ ത്രില്ലർ മൂവിയാണ് ഭ്രമയുഗം, എന്നാൽ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വ്യത്യസ്തമെന്ന് തോന്നിയത് ചിത്രത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ചിത്രീകരിച്ചു എന്നുള്ളതാണ്, മലയാളികളെ സംബന്ധിച്ചു…

രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത് ഒരു ഹൊറർ ത്രില്ലർ മൂവിയാണ് ഭ്രമയുഗം, എന്നാൽ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വ്യത്യസ്തമെന്ന് തോന്നിയത് ചിത്രത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ചിത്രീകരിച്ചു എന്നുള്ളതാണ്, മലയാളികളെ സംബന്ധിച്ചു ഈ കാലത്തെ ആദ്യ അനുഭവമായിരുന്നു,ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിൽ ചിത്രത്തിലൂടെ  മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ടെങ്കിൽ അതിനു മുൻപേ ഒരു സിനിമയുടെ ചിത്രീകരണം മോഹൻലാൽ പൂർത്തിയാക്കിയിരുന്നു.

നെറ്റ്ഫ്ലിക്സ് ആന്തോളജിയുടെ ഭാഗമായി പ്രിയദർശൻ സംവിധാനം ചെയ്യ്ത ഓളവും തീരവും എന്ന മോഹൻലാൽ ചിത്രമാണ് ഭ്രമയുഗത്തെ പോലെ ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിൽ ഷൂട്ട് ചെയ്യ്തത്, പഴയ കാലത്തെ ഓളവും തീരവും എന്ന ചിത്രം വീണ്ടും റീമേക്ക് ചെയ്യ്തായിരുന്നു പ്രിയൻ മോഹൻലാൽ ചിത്രം ചെയ്യ്തത്, 2022 ൽ ആണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്, പഴയ ഓളവും തീരവും എന്ന ചിത്രത്തിൽ മധു ചെയ്യ്ത ബാപ്പൂട്ടി എന്ന കഥാപാത്രത്തെ ആയിരുന്നു മോഹൻലാൽ ചെയ്യ്തത്

ചിത്രത്തിൽ നായിക ആയി എത്തിയത് ദുർഗ്ഗ കൃഷ്ണ ആയിരുന്നു, ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായെങ്കിലും ഇതുവരെയും റിലീസ് പ്രഖ്യാപനം നടത്തിയിട്ടില്ല, ചിത്രത്തിൽ ഹരീഷ് പേരടി, സുരഭി ലക്ഷ്മി, വിനോദ് കോവൂർ, അപ്പുണ്ണി ശശി തുടങ്ങിയ താരങ്ങൾ അഭിനയിച്ചു