നടി രാകുൽ പ്രീത്  വിവാഹിതയായി! വരൻ സിനിമമേഖലയിൽ നിന്നും 

ബോളിവുഡിലും, തെന്നിന്ധ്യയിലും തിളങ്ങി നിൽക്കുന്ന നടി രാകുൽ പ്രീത് സിങ് വിവാഹിതയായി, വരൻ നടനും, നിർമാതാവുമായ ജാക്കി ഭഗ്‌നാനിയാണ്, കഴിഞ്ഞ ദിവസം ഗോവ യിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്, നീണ്ട വർഷങ്ങൾ കൊണ്ട് ഇരുവരും…

ബോളിവുഡിലും, തെന്നിന്ധ്യയിലും തിളങ്ങി നിൽക്കുന്ന നടി രാകുൽ പ്രീത് സിങ് വിവാഹിതയായി, വരൻ നടനും, നിർമാതാവുമായ ജാക്കി ഭഗ്‌നാനിയാണ്, കഴിഞ്ഞ ദിവസം ഗോവ യിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്, നീണ്ട വർഷങ്ങൾ കൊണ്ട് ഇരുവരും പ്രണയത്തിൽ ആയിരുന്നു, വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, രാവിലെ സിഖ് ആചാര പ്രകാരവും വൈകിട്ട് സിന്ധ് ആചാരപ്രകാരവും ആയിരുന്നു വിവാഹം

ഇരുവരുടെയും വിവാഹത്തിന് വരുൺ ധവാനും, അർജുൻ കപൂർ, ഭൂമി പേടനേക്കർ ഡേവിഡ് ധവാൻ, ഇഷ ഡിയോൾ, ആയുഷ്മാൻ ഖുറാന്  തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു, ഇരുവരും ആദ്യം വിവാഹം വിദേശത്തെ നടത്താൻ ആയിരുന്നു തീരുമാനിച്ചത് എന്നാൽ പ്രധാന മന്ത്രിയുടെ നിർദേശങ്ങൾ പ്രകാരമാണ് ഇന്ത്യയിൽ നടത്തിയത്

ജീവിതത്തിലെ വലിയ നിമിഷങ്ങൾ വിദേശത്തെ പോയി നടത്താതെ ഇന്ത്യയിലെ നല്ല നല്ല സ്ഥലങ്ങൾ തെരെഞ്ഞെടുക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി മുൻപ് ഇരുവരോടും പറഞ്ഞിരുന്നു അപ്രകാരമാണ് ഇന്ത്യയിൽ വെച്ച് ഇരുവരും വിവാഹിതരായത്, ഒരു നല്ല നടിയും മോഡലുമാണ് രാകുൽ, ശിവകർത്തികേയന്റെ അയ്‌ലാൻ ആണ് നടിയുടെ അവസാനം അഭിനയിച്ച ചിത്രം, ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവാണ് ജാക്കി ഭഗ്‌നാനി , സിനിമയിൽ നടനായി എത്തിയെങ്കിലും തിളങ്ങാൻ കഴിഞ്ഞില്ല ഇപോൾ നിര്മാതാവായാണ് താരം തിളങ്ങുന്നത്