കങ്കണ റണൗട്ടിന്റെ കുടുംബത്തിന്റെ ഫ്ലാറ്റ് സ്വന്തമാക്കി മൃണാൾ താക്കൂർ; മുടക്കിയത് കോടികൾ, ഉടൻ താമസം മാറും

സീതാരാമത്തിലൂടെ ഇന്ത്യയാകെ തരം​ഗമായ താരമാണ് മൃണാൾ താക്കൂർ. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങഉന്നത്. ഇപ്പോൾ കങ്കണ റണൗട്ടിന്റെ കുടുംബത്തിന്റെ 10 കോടി വിലയുള്ള ഒരു ഫ്ലാറ്റ് മൃണാൾ വാങ്ങിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് ബോളിവുഡ് ലോകത്ത്…

സീതാരാമത്തിലൂടെ ഇന്ത്യയാകെ തരം​ഗമായ താരമാണ് മൃണാൾ താക്കൂർ. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങഉന്നത്. ഇപ്പോൾ കങ്കണ റണൗട്ടിന്റെ കുടുംബത്തിന്റെ 10 കോടി വിലയുള്ള ഒരു ഫ്ലാറ്റ് മൃണാൾ വാങ്ങിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് ബോളിവുഡ് ലോകത്ത് നിന്ന് വരുന്നത്. വൈകാതെ തന്നെ താരം പുതിയ ഫ്ലാറ്റിലേക്ക് താമസം മാറുമെന്നും റിപ്പോർട്ടുകളുണ്ട്.

നാനി നായകനായ ഹായ് നാണ്ണായാണ് മൃണാളിന്റേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. ഹിഷാം അബ്‍ദുൾ വഹാബിന്റെ സംഗീത സംവിധാനത്തിൽ കൃഷ്‍ണ കാന്ത് എഴുതിയ വരികളുള്ള ഹായ് നാണ്ണയിലെ ഗാനം റിലീസിനു മുന്നേ ഹിറ്റായിരുന്നു. സാനു ജോൺ വർഗീസ് ഐഎസ്‍സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോൾ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

നാനിയും മൃണാൾ താക്കൂറും ഒന്നിച്ച ചിത്രം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി, മൂർത്തി കെ എസ് എന്നിവരാണ് വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഇ വി വി സതീഷ്. ഹിഷാം അബ്‍ദുൾ വഹാബ് സംഗീത സംവിധാനം നിർവഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്‍ത് നാനി നായകനായി എത്തുന്ന ഹായ് നാണ്ണായുടെ പിആർഒ ശബരിയാണ്. എ ആർ മുരുഗദോസിന്റെ പുതിയ ചിത്രത്തിലും മൃണാൾ താക്കൂർ നായികയായി എത്തുന്നുണ്ട്. എം ആർ മുരുഗദോസിന്റെ ശിവകാർത്തികേയൻ ചിത്രത്തിലാണ് മൃണാൾ താക്കൂർ നായികയാവുക.