‘ദെച്ചോമയും മാഹിയിലെ പെണ്ണുങ്ങളും’ പുറത്തിറക്കി മമ്മൂട്ടി!!

ഫാത്തി സലിമിന്റെ ‘ദെച്ചോമയും മാഹിയിലെ പെണ്ണുങ്ങളും’ പുറത്തിറക്കി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫാത്തിയുടെ ആദ്യ നോവല്‍ ആണ് ‘ദെച്ചോമയും മാഹിയിലെ പെണ്ണുങ്ങളും’. മാഹി ഭാഷാ ശൈലിയിലുള്ള നോവലില്‍ മാഹിക്കാര്‍ തന്നെയാണ് കഥാപാത്രങ്ങളാകുന്നത്. നടന്‍ രമേഷ്…

ഫാത്തി സലിമിന്റെ ‘ദെച്ചോമയും മാഹിയിലെ പെണ്ണുങ്ങളും’ പുറത്തിറക്കി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫാത്തിയുടെ ആദ്യ നോവല്‍ ആണ് ‘ദെച്ചോമയും മാഹിയിലെ പെണ്ണുങ്ങളും’. മാഹി ഭാഷാ ശൈലിയിലുള്ള നോവലില്‍ മാഹിക്കാര്‍ തന്നെയാണ് കഥാപാത്രങ്ങളാകുന്നത്. നടന്‍ രമേഷ് പിഷാരടിക്ക് മമ്മൂട്ടി ആദ്യപ്രതി നല്‍കിക്കൊണ്ടായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.
Mammootty
മാഹിയിലെ സ്വന്തം ഭാഷാശൈലി ഉപയോഗിച്ചു കൊണ്ട് പല സ്ത്രീകളുടെ ജീവിതകഥകളാണ് നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. നോവലിന് അവതാരിക എഴുതിയിരിക്കുന്നത് കവി കൈതപ്രമാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ.പി ബി സലീം, മറിയുമ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

രമേഷ് പിഷാരടിയുടെ ‘ചിരി പുരണ്ട ജീവിതങ്ങള്‍’ എന്ന പുസ്തകവും പ്രകാശനം ചെയ്തതും മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധര്‍വ്വന്‍’ എന്ന ചിത്രവും പിഷാരടി സംവിധാനം ചെയ്തിരുന്നു. ‘സിബിഐ 5: ദി ബ്രെയിന്‍’ എന്ന മമ്മൂട്ടി ചിത്രത്തിലും പിഷാരടിയുടെ വേഷം ശ്രദ്ധേയമായിരുന്നു.