ഇക്കയോട് മുട്ടാൻ ഈ പിള്ളേരൊന്നും പോര മോനെ, ഇടിക്കട്ട വെയ്റ്റിം​ഗ്; കിടിലൻ ലുക്കിൽ ടർബോ ജോസ്, വീഡിയോ പുറത്ത്

മമ്മൂട്ടി – വൈശാഖ് ടീം വീണ്ടും ഒന്നിക്കുന്ന ടർബോ പ്രഖ്യാപിച്ചത് മുതൽ തന്നെ ആരാധകർ ആവേശത്തിലാണ്. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ എന്നത് കൊണ്ട് തന്നെ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. ഇപ്പോൾ…

മമ്മൂട്ടി – വൈശാഖ് ടീം വീണ്ടും ഒന്നിക്കുന്ന ടർബോ പ്രഖ്യാപിച്ചത് മുതൽ തന്നെ ആരാധകർ ആവേശത്തിലാണ്. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ എന്നത് കൊണ്ട് തന്നെ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. ഇപ്പോൾ ടർബോയിലെ ഫൈറ്റ് സീനിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയെയും രാജ് ബി ഷെട്ടിയെയും വീഡിയോയിൽ കാണാം. തന്നെ ആക്രമിക്കാൻ വരുന്നവരെ എതിർത്ത് തോൽപ്പിക്കുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ ഉള്ളത്.

കഴിഞ്ഞ ദിവസം സംവിധായകൻ വൈശാഖ് പങ്കുവച്ച ഫോട്ടോയും വൈറൽ ആയിരുന്നു. ചൈനക്കാരായ ഫൈറ്റേഴ്സിന് ഒപ്പമുള്ളതായിരുന്നു ഫോട്ടോ. ടർബോ എന്ന ഹാഷ്ടാ​ഗ് മാത്രം നൽകിയാണ് സംവിധായകൻ ചിത്രം പോസ്റ്റ് ചെയ്തത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്.

‘അനിയൻ കുട്ടൻമാരുടെ പൂണ്ട് വിളയാട്ടം കാണാം, ഇത് പൊളിക്കും, ഇക്കയോട് മുട്ടാൻ ഈ പിള്ളേരൊന്നും പോരാ മോനെ, Turbo jose കിണ്ണം കാച്ചിയ അടിയാണല്ലോ പടത്തിൽ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ആക്ഷൻ- കോമഡി ചിത്രമാണ്.