ആരാധകരെ വീണ്ടും ഞെട്ടിച്ച് മമ്മൂക്ക..!! ചുള്ളനായി പുതിയ ലുക്ക്..!!

മലയാള സിനിമയുടെ എക്കാലത്തേയും താരരാജാവാണ് മമ്മൂക്ക. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും അഭിനയ മികവും കൊണ്ട് മമ്മൂട്ടി ഇന്നും തന്റെ ആരാധകരെ ഞെട്ടിപ്പിക്കുകയാണ്. ഇതെല്ലാം എങ്ങനെ സാധിക്കുന്നു എന്ന് പ്രേക്ഷകര്‍ ചിന്തിക്കുന്നിടത്തേക്ക് തന്റെ പുതിയ മാസ്…

മലയാള സിനിമയുടെ എക്കാലത്തേയും താരരാജാവാണ് മമ്മൂക്ക. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും അഭിനയ മികവും കൊണ്ട് മമ്മൂട്ടി ഇന്നും തന്റെ ആരാധകരെ ഞെട്ടിപ്പിക്കുകയാണ്. ഇതെല്ലാം എങ്ങനെ സാധിക്കുന്നു എന്ന് പ്രേക്ഷകര്‍ ചിന്തിക്കുന്നിടത്തേക്ക് തന്റെ പുതിയ മാസ് ലുക്കുമായി അദ്ദേഹം എത്തും. ഇത്തവണയും ചുള്ളന്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് കൊണ്ട് മമ്മൂട്ടിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയ കൈയ്യടക്കുകയാണ്.

ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് തന്റെ പുതിയ ലുക്ക് ആരാധകരുമായി പങ്കുവെച്ചതിനു ശേഷം, അവിടെന്നിങ്ങോട്ട് മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രവും ആരാധകരുടെ ശ്രദ്ധനേടുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ പുതിയ ചിത്രം താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് താരം തന്റെ പുതിയ ലുക്കില്‍ ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

വെള്ള ഷര്‍ട്ടും ക്രീം കളര്‍ പാന്റും ധരിച്ച് കൂളിങ് ഗ്ലാസും വെച്ച് നില്‍ക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാനാവുക. അദ്ദേഹം തന്നെ അഭിനയിച്ച എബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയിലെ ഒരു പാട്ടും ഫോട്ടോയ്ക്ക് ബാഗ്രൗണ്ടിലായി കൊടുത്തിട്ടുണ്ട്. താരത്തിന്റെ ഈ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Mammootty2

താരത്തിന്റേതായി ഒരുപാട് ചിത്രങ്ങളാണ് ചിത്രീകരണം പൂര്‍ത്തിയാക്കി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആ ആവേശത്തിനും ആകാംക്ഷയ്ക്കും ആക്കം കൂട്ടിക്കൊണ്ടാണ് മമ്മൂക്ക തന്റെ പുതിയ ലുക്കുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.