മമ്മൂട്ടിയുടെ ‘ബസൂക്ക’ അവസാന ചിത്രീകരണം ആരംഭിച്ചു 

ഇപ്പോൾ തീയറ്ററുകളിൽ മമ്മൂട്ടി തരംഗമാണ്, നടന്റെ ‘ഭ്രമയുഗം’ ഇപ്പോൾ പ്രേഷക സ്വീകാര്യത നേടി മുന്നേറുന്ന ഈ വേളയിൽ മമ്മൂട്ടിയുടെ മറ്റൊരു പുതിയ ചിത്രമായ ബസൂക്ക ഇപ്പോൾ അവസാന ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ് , ടിനോ…

ഇപ്പോൾ തീയറ്ററുകളിൽ മമ്മൂട്ടി തരംഗമാണ്, നടന്റെ ‘ഭ്രമയുഗം’ ഇപ്പോൾ പ്രേഷക സ്വീകാര്യത നേടി മുന്നേറുന്ന ഈ വേളയിൽ മമ്മൂട്ടിയുടെ മറ്റൊരു പുതിയ ചിത്രമായ ബസൂക്ക ഇപ്പോൾ അവസാന ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ് , ടിനോ ഡെന്നിസ് തിരകഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബസൂക്ക, ഈ ടിനോ ടെന്നീസ് പ്രശസ്ത തിരക്കഥ കൃത് കലൂര് ഡെനീസിന്റെ മകൻ കൂടിയാണ്, ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ മുൻപേ ചിത്രീകരിച്ചിരുന്നു

ടോവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം തീയറ്റർ ഓഫ് ഡ്രീമിസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ടോൾവിൻ കുര്യാക്കോസുമാണ് ബസൂക്ക നിർമിച്ചിരിക്കുന്നത്, ഇപ്പോൾ അവസാന ഭാഗം ചിത്രീകരണം ആണ് കൊച്ചിയിൽ നടക്കുന്നത്, ഇനിയും നടൻ ഗൗതം മേനോന്റെ ഭാഗങ്ങളാണ് ചിത്രീകരിക്കുന്നത്, ചിത്രത്തിൽ ദിവ്യ പിള്ള, സിദ്ധാർഥ് ഭരതൻ, സ്പടികം ജോർജ്, ഷൈൻ ടോം, ഐശ്വര്യ മേനോൻ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു

മൈൻഡ് ഗെയിം ത്രില്ലർ ഴോണറിലാണ്  ഈ ചിത്രം ചെയ്യ്തിരിക്കുന്നത്, മമ്മൂട്ടിയുടെ ബസൂക്ക ലുക്ക് തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു, ഈ കഥയുടെ തുടക്കം മൂതൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന അപ്രതീഷിത വഴിത്തിരിവുകൾ സമ്മാനിച്ച് കൊണ്ടാണ് ഈ ചിത്രം ചെയ്യ്തിരിക്കുന്നത്.