നടിയെ റിസോർട്ടിൽ എത്തിച്ചെന്ന് എഐഎഡിഎംകെ നേതാവ്; കടുപ്പിച്ച് തൃഷ, നിയമ നടപടി സ്വീകരിക്കുമെന്ന് താരം

നടി തൃഷയ്ക്കെതിരെ എഐഎഡിഎംകെ നേതാവ് എ വി രാജു നടത്തിയ അധിക്ഷേപ പരാമർശം വിവാദമാകുന്നു. എ വി രാജുവിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നിയമനടപടി സ്വീകരിക്കുമെന്ന് തൃഷയും പ്രതികരിച്ചിട്ടുണ്ട്. 2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ…

നടി തൃഷയ്ക്കെതിരെ എഐഎഡിഎംകെ നേതാവ് എ വി രാജു നടത്തിയ അധിക്ഷേപ പരാമർശം വിവാദമാകുന്നു. എ വി രാജുവിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നിയമനടപടി സ്വീകരിക്കുമെന്ന് തൃഷയും പ്രതികരിച്ചിട്ടുണ്ട്. 2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ വി രാജു അധിക്ഷേപകരമായ പരാമർശനം ന‌ടത്തിയത്.

സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോർട്ടിൽ എത്തിച്ചെന്നായിരുന്നു പരാമർശം. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ തൃഷ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. ശ്രദ്ധ പിടിച്ചുപറ്റാൻ ഏത് നിലവാരത്തിലേക്കും ആളുകൾ തരംതാഴുന്ന കാഴ്ച വെറുപ്പുളവാക്കുന്നതാണ്. തുടർനടപടികൾ തൻറെ അഭിഭാഷക വിഭാഗം സ്വീകരിക്കുമെന്നും നടി അറിയിച്ചു. രാജുവിനെതിരെ കേസെടുക്കണമെന്ന് സംവിധായകൻ ചേരനും ആവശ്യപ്പെട്ടിട്ടുണ്ട്.