Film News

സമൂഹത്തിൽ സംഭവിക്കുന്നതും സംഭവിക്കാൻ സാധ്യതയുള്ളതുമായ കഥ; കാതലിനെ കുറിച്ച് മമ്മൂട്ടി

സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴ്‌നടി ജ്യോതികയും ഒരുമിക്കുന്ന കാതല്‍ ദി കോര്‍.ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമാണ്. ഇപ്പോഴിതാ  കാതൽ എന്ന പേര് സിനിമയ്ക്കായി തെരഞ്ഞെടുത്തതിനെക്കുറിച്ച്  പറയുകയാണ്  മമ്മൂട്ടി.കാതൽ എന്ന വാക്കിന് പല അർത്ഥതലങ്ങൾ ഉണ്ടെന്നും മലയാളത്തിൽ ഇപ്പോഴും പല രീതിയിൽ ഈ വാക്ക് ഉപയോഗിക്കുന്നുണ്ടെന്നും തമിഴിൽ കേട്ട് ശീലിച്ചതുകൊണ്ടാണ് ആ വാക്കിന് സ്നേഹം എന്ന അർഥം മാത്രമാണുള്ളതെന്ന് തോന്നുന്നതെന്നും നടൻ പറയുന്നു.കാതൽ ദി കോർ സിനിമയുടെ പ്രസ് മീറ്റിനിടെയാണ് നടൻ സിനിമയെക്കുറിച്ച് സംസാരിച്ചത്.  മൂഹത്തിൽ സംഭവിക്കുന്നതും സംഭവിക്കാൻ സാധ്യതയുള്ളതുമായ കഥയാണ് കാതൽ ദി കോർ സിനിമയെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു .സിനിമക്കായി തെരഞ്ഞെടുത്തത് ഒരു വിപ്ലവകരമായ വിഷയമാണെന്നും നിങ്ങൾ ഉദ്ദേശിക്കുന്നതും കേൾക്കാത്തതുമായ കാര്യമാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മമ്മൂട്ടി പറയുന്നു . ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾക്കും ഒരുപാട് പ്രത്യേകതകൾ ഉണ്ട്.ഈ സിനിമയെ പരീക്ഷണ ചിത്രമാണെന്നൊന്നും പറയരുത് . .

കാരണം എല്ലാ സിനിമകളും സത്യത്തിൽ ഒരു പരീക്ഷണമാണ് എന്നും പുതിയ കാര്യങ്ങൾ പുതിയ വിഷയങ്ങൾ,പുതിയ സിനിമകൾ പുതിയ കഥകൾ ഇവയൊക്കെയാണ് പ്രേക്ഷകർക്ക് താല്പര്യം എന്നും മമ്മൂട്ടി പറഞ്ഞു. പ്രേക്ഷകർ വളരുന്നതിന് അനുസരിച്ചാണ് ഓരോ സിനിമയും വളരുന്നത്.ഓരോ നാട്ടിലും അവർക്ക് പറ്റിയ കലാരൂപങ്ങളാണ് ഉണ്ടായിരിക്കുക.അതുപോലെ തന്നെയാണ് സിനിമയും.സിനിമാലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് മലയാള സിനിമ.അതിന്റെ കാരണം ഗൃഹാതുരത്വത്തോടുകൂടി സിനിമയെ സമീപിക്കുന്നത് കൊണ്ടാണ്. ഈ സിനിമക്കായി തെരഞ്ഞെടുത്തത് ഒരു വിപ്ലവകരമായ വിഷയം തന്നെയാണ്.സിനിമയിൽ അതികം വന്നിട്ടില്ലാത്ത വിഷയമാണ്.നിങ്ങൾ ഉദ്ദേശിക്കുന്നതും കേൾക്കാത്തതുമായ കാര്യമാണ് സിനിമയിലുള്ളത്.ഒരു ചെറിയ നാട്ടിൽ നടക്കുന്ന സംഭവവികാസങ്ങൾ ഒക്കെയാണ് ഈ സിനിമ.ഏതൊരാൾക്കും മനസിലാകുന്ന സിനിമയാണ് ഇത്.പറയത്തക്ക ദുരൂഹതകൾ ഒന്നും തന്നെയില്ല എന്നും മമ്മൂട്ടി പറഞ്ഞു.മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.മാത്യു ദേവസി ഒരു സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിലൂടെ കുടുംബത്തിലും അയാളുടെ വ്യക്തിജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. 14 വർഷത്തിന് ശേഷം മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ ജ്യോതിക നടത്തുന്നത്.

ചിത്രം നവംബർ ഇരുപത്തി മൂന്നിന് തിയറ്ററുകളിൽ എത്തും.മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18 ന് ആണ് ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരും ചിത്രത്തിലുണ്ട്. സാലു കെ തോമസാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും പോൾസെൻ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേഫെറർ ഫിലിംസ് ആണ് വിതരണം. ‘കണ്ണൂർ സ്ക്വാഡി’ന് ശേഷം റിലീസ് ആകുന്ന  മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതൽ. അതേസമയം, ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ‘കാതൽ’ പ്രദർശിപ്പിക്കും. ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിലാണ് പ്രദർശനം. ഡിസംബര്‍ എട്ടുമുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം.

Trending

To Top