ആശുപത്രിക്കിടക്കയില്‍ കിടന്ന് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം; കുഞ്ഞാരാധികയുടെ ആഗ്രഹം സാധിപ്പിച്ച് താരം

കുഞ്ഞ് ആരാധികയ്ക്ക് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം. ആശുപത്രിക്കിടക്കയിലെത്തി ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് താരം. മമ്മൂട്ടി അങ്കിളെ നാളെ എന്റെ ബെര്‍ത്‌ഡേയ് ആണ് മമ്മൂട്ടി അങ്കിള്‍ എന്നെ ഒന്ന് കാണാന്‍ വരുമോ എന്ന് ആശുത്രി കിടക്കയില്‍…

mammootty visits fan girl

കുഞ്ഞ് ആരാധികയ്ക്ക് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം. ആശുപത്രിക്കിടക്കയിലെത്തി ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് താരം. മമ്മൂട്ടി അങ്കിളെ നാളെ എന്റെ ബെര്‍ത്‌ഡേയ് ആണ് മമ്മൂട്ടി അങ്കിള്‍ എന്നെ ഒന്ന് കാണാന്‍ വരുമോ എന്ന് ആശുത്രി കിടക്കയില്‍ കിടന്ന് ചോദിച്ചുള്ള കുട്ടിയുടെ വീഡിയോ പുറത്ത് വന്നിരുന്നു.

https://youtu.be/K-4br1KqGVc

ഇതേ ആശുപത്രിയില്‍ യാദൃശ്ചികമായി എത്തിയ മമ്മൂട്ടിയോട് ഡോക്ടര്‍മാര്‍ ഇക്കാര്യം പറഞ്ഞപ്പോഴാണ് അദ്ദേഹം കുട്ടിയെ കാണാനെത്തിയത്. കുട്ടിയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി കിടക്കയ്ക്ക് അരികിലെത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. നിര്‍മ്മാതാവ് ആന്റോ ജോസഫും പേഴ്‌സണല്‍ അസിസ്റ്റന്റെ എസ് ജോര്‍ജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. മമ്മൂക്ക വന്ന് കണ്ടതാണ് ഏറ്റവും വലിയ സമ്മാനമെന്ന് കുഞ്ഞ് ആരാധിക പ്രതികരിച്ചു. ഓര്‍മ നഷ്ടപ്പെടുന്ന അപൂര്‍വരോഗവുമായാണ് കുട്ടി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സയില്‍ കഴിയുന്നത്.