‘മാസ്സ് ആൻഡ് കൂൾ’ ; ഉറ്റ സുഹൃത്തുക്കൾ കണ്ടുമുട്ടിയപ്പോൾ

കേരളത്തിലും പുറത്തും ഒട്ടനവധി ആരാധകരുള്ള രണ്ടു വ്യക്തിത്വങ്ങളാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലിയും നടൻ മമ്മൂട്ടിയും. ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്.

ഇരുവരുടെയും എല്ലാ വിശേഷങ്ങളും മലയാളികൾ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇരുവരും ഒരുമിച്ച് കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ആനന്ദ് ടിവി ഫിലിം അവാർഡ്സിനായി കഴിഞ്ഞയാഴ്ചയാണ് മമ്മൂട്ടിയും കുടുംബവും ലണ്ടനിലെത്തിയത്.

അവിടെ വെച്ചാണ് യൂസഫലിയെയും താരം കണ്ടിരിക്കുന്നത്. ഇരുവരും ഒരുമിച്ച് കുറെ നേരം റോഡരികിലൂടെ സംസാരിച്ചതിന് ശേഷമാണു പിരിഞ്ഞത്. ഇരുവരും ഒരുമിച്ചെത്തിയ സന്തോഷം ആഘോഷമാക്കുകയാണ് ഇരുവരുടെയും ആരാധകർ.