ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകളുമായി നടൻ മമ്മൂട്ടി

കേരള രാഷ്ട്രീയത്തിയത്തിലെ പകരം വെക്കാനില്ലാത്ത കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മമ്മൂട്ടി. ഇന്ന് 79ാം പിറന്നാൾ ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടിയെ കൊച്ചിയിലെ വീട്ടിൽ നേരിട്ടെത്തി മമ്മൂട്ടി…

കേരള രാഷ്ട്രീയത്തിയത്തിലെ പകരം വെക്കാനില്ലാത്ത കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മമ്മൂട്ടി. ഇന്ന് 79ാം പിറന്നാൾ ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടിയെ കൊച്ചിയിലെ വീട്ടിൽ നേരിട്ടെത്തി മമ്മൂട്ടി പിറന്നാൾ ആശംസകൾ നോരുകയായിരുന്നു. താരം ഏറെ നേരം ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുമൊപ്പം ചിലവഴിച്ചു.

മമ്മൂട്ടിക്കൊപ്പം നിർമ്മാതാക്കളായ ആന്റോ ജോസഫും ജോർജും ഉണ്ടായിരുന്നു. താൻ ഉമ്മൻ ചാണ്ടിയെ പിറന്നാൾ ആശംസകൾ അറിയിക്കാനാണ് താൻ നേരിട്ട് എത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം എത്രയും വേഗം ഭേദമായി സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.അതേ സമയം ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ചിത്രം മമ്മൂട്ടി ഫേസ് ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്ത്രിന് താഴെ ആശംസകളുമായി എത്തിയത്.

അതേ സമയം ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പോവാൻ ഒരുങ്ങുകയാണ്.ആലുവ രാജഗിരി ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽ ആയിരുന്നു ഉമ്മൻ ചാണ്ടി. ചികിത്സയ്ക്കുശേഷം അദ്ദേഹം ആലുവ പാലസ് ഗസ്റ്റ് ഹൗസിൽ വിശ്രമത്തിലാണ്.2015ന് ശേഷം ഉമ്മൻ ചാണ്ടിയുടെ ശബ്ദത്തിൽ വ്യതിയാനങ്ങൾ ഉണ്ടായിരുന്നു ജർമനിയിലേക്ക് പോവുന്നതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയയാൽ ഈ ആഴ്ച്ച തന്നെ യാത്ര ഉണ്ടാവും.