ദൈവ കോലമാകാൻ സംവിധാനത്തേക്കാൾ പാടായിരുന്നുവെന്ന് റിഷബ് ഷെട്ടി

മികച്ച പ്രതികരണവുമായി രാജ്യമൊട്ടാകെ വൻ വിജയമായി തീരുകയാണ് റിഷബ് ഷെട്ടിയുടെ കാന്താര. കാന്താരക്കായി നടത്തിയ പ്രയത്‌നങ്ങളിൽ ഏറ്റവും കഠിനം അഭിനയമായിരുന്നു എന്നാണ് റിഷബ് ഷെട്ടി പറയുന്നത്. സിനിമയിലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള…

മികച്ച പ്രതികരണവുമായി രാജ്യമൊട്ടാകെ വൻ വിജയമായി തീരുകയാണ് റിഷബ് ഷെട്ടിയുടെ കാന്താര. കാന്താരക്കായി നടത്തിയ പ്രയത്‌നങ്ങളിൽ ഏറ്റവും കഠിനം അഭിനയമായിരുന്നു എന്നാണ് റിഷബ് ഷെട്ടി പറയുന്നത്. സിനിമയിലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കൂടാതെ ദൈവകോലമായുള്ള സീക്വൻസിനായി താൻ നേരത്തെ തന്നെ പ്രയത്‌നങ്ങൾ ആരംഭിച്ചിരുന്നുവെന്നു റിഷബ് ഷെട്ടി വ്യക്തമാക്കി.

താൻ തളർന്നിരുന്നുവെങ്കിൽ കൂടെയുള്ളവരെ അത് ബാധിക്കും അതിനാൽ ഓരോ തവണയും മുന്നോട്ട് പോവുകയായിരുന്നു. മാധ്യമങ്ങൾ മാധ്യമങ്ങൾ ചോദിക്കുമ്പോഴാണ് ആ ദിനങ്ങൾ കഠിനമായിരുന്നു എന്ന് ഓർക്കുന്നതെന്നും താരം പറഞ്ഞു.ദൈവ കോലമായുള്ള സീക്വൻസിനായി തനിക്ക് ഏതാണ്ട് 50 -60 കിലോ ഭാരം ദേഹത്ത് വഹിക്കേണ്ടതായി വന്നിട്ടുണ്ടെന്നും ദൈവ കോലം കെട്ടിയ ശേഷം താൻ കരിക്ക് വെള്ളം മാത്രമാണ് കുടിച്ചതെന്നും റിഷബ് ഷെട്ടി വ്യക്തമാക്കി. കൂടാതെ ദൈവ കോലമായുള്ള സീക്വൻസ് ഷൂട്ട് ചെയ്യുന്നതിന്റെ 20-30 ദിവസം മുന്നെ മാംസാഹാരം കഴിക്കുന്നത് നിർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദൈവ കോലമായുള്ള സീക്വൻസിന് മുൻപും ശേഷവും അവർ തനിക്ക് പ്രസാദം തരുമായിരുന്നുവെന്നും കാന്താരയുടെ ക്ലൈമാക്‌സ് സീക്വൻസ്, നേരത്തെ കൃത്യമായി സ്‌ക്രിപ്റ്റ് എഴുതി ചിത്രീകരിച്ചത് അല്ലെന്നും പരമ്പരാഗത സംഗീതം കേട്ടുകൊണ്ടാണ് അത് ചിത്രീകരിച്ചത് എന്നും ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ റിഷഭ് ഷെട്ടി വ്യക്തമാക്കി.