ആസിഫിനെ എന്നോട് ക്രഷ് ഉണ്ടായിരുന്നു എന്നാൽ ഞാൻ പിന്നീടാണ് അതറിഞ്ഞത്, മംമ്ത 

മലയാളിപ്രേക്ഷകർക്കു പ്രിയങ്കരിയായ നടി മംമ്ത മോഹൻദാസ് ഇപ്പോൾ ആസിഫ് അലിയെ കുറിച്ച് പറഞ്ഞ വാക്കുകൾ  ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഇപ്പോൾ ഇരുവരും ഒന്നിച്ചു അഭിനയിച്ച ‘മഹേഷും, മാരുതിയും’ എന്ന പുതിയ ചിത്രത്തിനെ…

മലയാളിപ്രേക്ഷകർക്കു പ്രിയങ്കരിയായ നടി മംമ്ത മോഹൻദാസ് ഇപ്പോൾ ആസിഫ് അലിയെ കുറിച്ച് പറഞ്ഞ വാക്കുകൾ  ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഇപ്പോൾ ഇരുവരും ഒന്നിച്ചു അഭിനയിച്ച ‘മഹേഷും, മാരുതിയും’ എന്ന പുതിയ ചിത്രത്തിനെ കുറിച്ച് റെഡ് എഫ്മുമായുള്ള അഭിമുഖ്ത്തിൽ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. ആസിഫും,ഞാനും അയൽക്കാർആണ്, അതിനാൽ ഞങ്ങൾ തമ്മിൽ അപരിചിതത്വം ഉണ്ടായിരുന്നില്ല നടി പറയുന്നു.

എന്നാൽ ഞങ്ങൾ ഒരുമിച്ച് സ്‌ക്രീനിൽ എത്തിയപ്പോൾ ആസിഫിന് നല്ല മാറ്റം ഉള്ളതുപോലെ ആയിരുന്നു, ഞങ്ങൾ ഒരുമിച്ചു ആദ്യം ചെയ്യ്ത ചിത്രം ആയിരുന്നു ‘കഥ തുടരുന്നു’,ചിത്രത്തിൽ ഞങ്ങൾ കപ്പിൾസ് ആയാണ് അഭിനയിച്ചത്. അതിലെ പാട്ട് സ്സീനുകൾ എല്ലാം തന്നെ വളരെ വളരെ ബുദ്ധിമുട്ടു ആയിരുന്നു, അതുപോലെ ആസിഫിനെ നല്ല ടെൻഷനും ഉണ്ടായിരുന്നു. എ സീനിൽ ബ്രിന്ദ മാസ്റ്റർ ആസിഫിനോട് എന്റെ കണ്ണുകളിൽ നോക്കി അഭിനയിക്കാൻ പറയുന്നുണ്ട്,

എന്നാൽ ആ സീനിൽ ആസിഫ് വളരെ നെർവസ് ആയിരുന്നു, പിന്നീട് ആ സീൻ ഹിറ്റ് ആയതിനു ശേഷം ആണ് ഞാൻ അറിയുന്നത് എന്നോട് ആസിഫിനെ ഒരു ക്രഷ് ഉണ്ടെന്നു, അതൊരു  ഏതോ അഭിമുഖ്ത്തിൽ ആസിഫ് പറയുകയും ചെയ്യ്തു. അതെനിക്ക് ആരോ ഷെയർ ചെയ്യുകയും ചെയ്യ്തു, സൊ ക്യൂട്ട് എന്ന് മാത്രമായിരുന്നു എന്റെ മറുപടി മംമ്ത മോഹൻദാസ് പറയുന്നു. മഹേഷും, മാരുതിയും ചെയ്യാൻ ആദ്യം തീരുമാനിച്ചത് കല്യാണി പ്രിയദർശനെ ആയിരുന്നു. എന്നാൽ കോവിഡ്  ബ്രേക്ക് ആയതിനു ശേഷമാണ് ഞാൻ തിരിച്ചു വീണ്ടും സിനിമയിലേക്ക് എത്തിയത്.അങ്ങനെയാണ് ഈ ചിത്രത്തിൽ ഞാൻ എത്തപ്പെട്ടത് .