ഒരു ഹോട്ടലിന്റെ എ സി സർക്ക്യൂട്ട് മുഴുവൻ ഇവൻ വലിച്ച് പൊട്ടിച്ചിട്ടുണ്ട്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന പേര് ആണ് ഷെയിൻ നിഗമിന്റേത്. വളരെ കുറഞ്ഞ കാലയളവില്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ഷെയിന്‍ പുതിയ സിനിമകളുടെ പേരില്‍ വിവാദങ്ങള്‍ കുടുങ്ങി നില്‍ക്കുകയാണ്. സിനിമകളില്‍…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന പേര് ആണ് ഷെയിൻ നിഗമിന്റേത്. വളരെ കുറഞ്ഞ കാലയളവില്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ഷെയിന്‍ പുതിയ സിനിമകളുടെ പേരില്‍ വിവാദങ്ങള്‍ കുടുങ്ങി നില്‍ക്കുകയാണ്. സിനിമകളില്‍ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് കൊണ്ട് പ്രൊഡ്യൂസർ അസോസിയേഷൻ ആണ് താരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. നിരവധി ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ കൂടിയാണ് ഷെയിൻ നിഗം ഇപ്പോൾ കടന്ന് പോകുന്നത്. താരത്തിനെതിരെ മാത്രമല്ല താരത്തിന്റെ കുടുംബങ്ങൾക്കും എതിരെ കൂടിയാണ് ആരോപണങ്ങൾ വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ ചൂണ്ടി കാണിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഷെയിൻ ‘അമ്മ സംഘടനയ്ക്ക് നൽകിയ കത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഷെയിൻ നിഗത്തിനെ കുറിച്ച് സംവിധായകൻ ശാന്തി വിള ദിനേശ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇവന്റെ കഥകൾ ഒക്കെ അറിഞ്ഞാൽ ഈ ജന്മത്ത് ആരും ഇവനെ സിനിമ ചെയ്യാൻ വിളിക്കില്ല എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. വളരെ പ്രേശ്നക്കാരൻ ആയിരുന്നു ഇവന്റെ അച്ഛൻ അഭി. അതിനേക്കാൾ പ്രശ്നക്കാരൻ ആണ് ഇവൻ ഇന്ന് സിനിമയിൽ. ഒരിക്കൽ ഒരു ഹോട്ടെലിൽ കിടന്നു ഷെയിൻ എന്ന് പറയുന്നവൻ ബഹളം ഉണ്ടാക്കിയപ്പോൾ ഇവിടെ കിടന്ന് ബഹളം വെയ്ക്കരുത് എന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞപ്പോൾ ആ ഹോട്ടലിലെ മുഴുവൻ എ സി യുടെയും സർക്ക്യൂട്ട് ഇവൻ വലിച്ച് പൊട്ടിച്ച് കളഞ്ഞിട്ടുണ്ട്.

അതൊക്കെ പറയാൻ പോയാൽ ഈ ജന്മത്ത് ഇവനൊരു സിനിമ കിട്ടില്ല. തന്തയേക്കാൾ മോശം ആണ് മകൻ. ഇവന്റെ തന്ത വലിയ കുഴപ്പക്കാരൻ ആയിരുന്നു. അത് കൊണ്ടല്ലേ ദിലീപ് ഉൾപ്പെടെ ഉള്ള മിമിക്രി കാര് സിനിമയിൽ രക്ഷപെട്ടിട്ടും ഇവന്റെ തന്ത മാത്രം രക്ഷപ്പെടാതിരുന്നത്. താൻ അമിതാഭ് ബച്ചൻ ആണെന്ന് പറഞ്ഞാണ് സെറ്റിൽ നടന്നിരുന്നത്. അങ്ങനെ ഉള്ളവനെ ആര് അടുപ്പിക്കാൻ ആണ്. ഇവന്റെ മതത്തിൽ പെട്ടവർ ആണല്ലോ സിദ്ധിഖ് ഒക്കെ. അവര് പോലും അവനെ അടിപ്പിക്കില്ലായിരുന്നു. അത്ര കുഴപ്പക്കാരൻ ആയിരുന്നു അഭി. അതിനേക്കാൾ കുഴപ്പം ആണ് ഇപ്പോൾ അവന്റെ മകൻ എന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.