ഞാൻ പറയുന്ന കാര്യങ്ങൾ മസാല ചേർത്താണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരുന്നത്

പ്രേക്ഷകർക്ക് ഇൻസ്പിറേഷൻ നൽകുന്ന ഒരു നായിക നടിയാണ് മംമ്ത മോഹൻദാസ്. തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു. തന്റെ വേദന രക്ഷിതാക്കളെ വേദനിപ്പിക്കും എന്നുള്ളതിനാല്‍ തനിച്ച്‌ ജീവിക്കുകയും ചികിത്സയ്ക്ക് വിധേയയാകുകയുമായിരുന്നു.

പിന്നീട് പൂർവാധികം ശക്തിയോടെയാണ് മമത വീണ്ടും അഭിനയ രംഗത്തേക്ക് കാലെടുത്തു വെച്ചത്. എന്നെ ഞാൻ ആക്കിയത് സിനിമ  ആണെന്നും ജീവിതത്തിലെ ഓരോ വിഷമ ഘട്ടം കഴിയുമ്ബോഴും എനിക്ക് തിരിച്ചെത്താനുള്ള ഇടമാണ്  സിനിമയാണെന്നും താരം  പറഞ്ഞിരുന്നു. 2011 ൽ വിവാഹിതയായ മംമ്ത ഒരു വർഷത്തിന് ശേഷം വിവാഹമോചനം നേടിയിരുന്നു. അതിനു ശേഷം മംമ്ത നേരിടുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് എന്നാണ് ഇനി ഒരു വിവാഹം കഴിക്കുന്നത് എന്ന്. എന്നാൽ അതിനു ഒന്നും മംമ്ത മറുപടി നൽകിയില്ലായിരുന്നു. അടുത്തിടെ ആണ് താരത്തിന് ത്വക്ക് രോഗം പിടിപെട്ടു എന്ന തരത്തിൽ ഉള്ള വാർത്തകൾ പ്രചിരിച്ചിരുന്നത്.

ഇതോടെ മംമ്‌തയുടെ എന്ന പേരിൽ ത്വക്ക് രോഗം പിടിപെട്ട ഒരു കയ്യുടെയും കാലിന്റെയും ഒക്കെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ ഇത് തന്റെ ചിത്രങ്ങൾ അല്ല എന്നാണ് ഇപ്പോൾ മംമ്ത പറയുന്നത്. താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ തന്റെ പേരിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഏറ്റവും അടുത്തിടെ ഇന്റർനെറ്റിൽ അസുഖം ബാധിച്ച ഒരു കൈയുടെയും കാലിന്റെയും ചിത്രങ്ങൾ വന്നിരുന്നു. എന്റേത് എന്ന പേരിൽ ആണ് അവ വന്നത്. എന്നാൽ ആ ചിത്രങ്ങൾ എന്റേത് അല്ലായിരുന്നു. ഞാൻ അസുഖം കാരണം അഭിനയം നിർത്തി എന്ന വാർത്തയും വന്നിരുന്നു. എന്നാൽ ഇതൊക്കെ തെറ്റായ കാര്യം ആണെന്നും മംമ്ത പറഞ്ഞു.