സംവിധായകന്റെ ആ വാക്കുകൾ കൊണ്ടാണ് താൻ ആ ചിത്രത്തിൽ അഭിനയിച്ചത്!

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് വിന്ദുജ. ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ എന്ന ചിത്രത്തിൽ കൂടി ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഒരു…

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് വിന്ദുജ. ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ എന്ന ചിത്രത്തിൽ കൂടി ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായ താരം പതുക്കെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ആക്ഷൻ ഹീറോ ബിജുവിൽ കൂടി താരം വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. രണ്ടു മൂന്ന് സീനിൽ മാത്രമായിരുന്നു താരം ഉണ്ടായിരുന്നത്. എന്നാൽ ആ രംഗങ്ങളിൽ ശ്രദ്ധേയമായ അഭിനയം ആണ് താരം കാഴ്ചവെച്ചത്. ഇപ്പോൾ തിരിച്ച് വരവിൽ അത്തരം ഒരു കഥാപാത്രം ചെയ്‌തതിന്റെ കാരണം തുറന്ന് പറയുകയാണ് വിന്ദുജ.

ഞാൻ മലേഷ്യയിൽ നിന്ന് നാട്ടിലെത്തിയ സമയത്തായിരുന്നു എന്നെ ആക്ഷൻ ഹീറോ ബിജുവിന്റെ സംവിധായകൻ വിളിക്കുന്നത്. ഒരു കഥാപാത്രം ഉണ്ടെന്നും എനിക്ക് അത് ചെയ്യാൻ സമ്മതം ആണോ എന്നുമാണ് അദ്ദേഹം എന്നോട് ചോദിച്ചത്.  സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും അഭിനയത്തോട് എനിക്ക് ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല. വർഷങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന എന്നെ തന്നെ ഇത് പോലെ ഒരു കഥാപാത്രം ചെയ്യാൻ വിളിച്ചതിന്റെ കാരണം എന്താണെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു. അപ്പോൾ ഷൈൻ പറഞ്ഞത് ഞാൻ ശ്രീനിൽ കാണാൻ ആഗ്രഹിക്കുന്ന മുഖങ്ങളിൽ ഒരു മുഖമാണ് വിന്ദുജയുടേത് എന്നാണ്. അത് കൊണ്ടാണ് പലരെയും കോൺടാക്ട് ചെയ്തു നമ്പർ കണ്ടുപിടിച്ച് വിളിച്ചത് എന്നും മൂന്ന് രംഗങ്ങൾ മാത്രമാണ് കഥാപാത്രത്തിന് ചിത്രത്തിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അങ്ങനെ ആണ് ആ സിനിമയിൽ അഭിനയിക്കാൻ ഞാൻ സമ്മതിച്ചത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് കഥാപാത്രത്തിന്റെ രീതികൾക്കും സ്വഭാവങ്ങൾക്കും മാറ്റം വരുമെന്ന് എനിക്ക് അറിയാം. മലയാള സിനിമയിലേക്ക് ഞാൻ വളരെ അവിചാരിതമായാണ് എത്തിയത് എന്നും താരം പറഞ്ഞു.