മന്ദിര ബേദി മലയാളത്തിൽ! അരങ്ങേറ്റം ടോവിനോ തോമസിനൊപ്പം 

ബോളിവുഡ് സിനിമയിലും, അവതാരക രംഗത്തിലും തിളങ്ങി നിൽക്കുന്ന നടിയാണ് മന്ദിര ബേദി, ഇപ്പോൾ താരം മലയാള സിനിമയിലും അഭിനയിക്കുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ എത്തുന്നത്, താരം അരങ്ങേറ്റം കുറിക്കുന്നത് നടൻ ടോവിനോ തോമസിനോടൊപ്പമെന്നുംമാണ് …

ബോളിവുഡ് സിനിമയിലും, അവതാരക രംഗത്തിലും തിളങ്ങി നിൽക്കുന്ന നടിയാണ് മന്ദിര ബേദി, ഇപ്പോൾ താരം മലയാള സിനിമയിലും അഭിനയിക്കുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ എത്തുന്നത്, താരം അരങ്ങേറ്റം കുറിക്കുന്നത് നടൻ ടോവിനോ തോമസിനോടൊപ്പമെന്നുംമാണ്  വാർത്തകൾ. ടോവിനോയെ നായകനാക്കി അഖിൽ പോൾ, അനസ് ഖാൻ എന്നിവരുടെ കൂട്ടുകെട്ടിലെ പുതിയ ചിത്രം ഐഡന്റിറ്റിയിൽ ആണ് മന്ദിര അഭിനയിക്കുന്നത്.

ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ റിലീസിനായി കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഐഡൻറ്റിറ്റി, ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോൾ ഈ ചിത്രത്തിലേക്ക് ബോളിവുഡ് നായിക മന്ദിര ബേദിയും എത്തുകയാണ്.

ഈ ചിത്രത്തിൽ തെന്നിന്ത്യൻ നടി തൃഷയും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ വിനയ് റോയ് യും ഈ ചിത്രത്തിൽ അഭിനയിക്കുന്നു, ടോവിനോ ചിത്രമായ ഫോറൻസിക്കിന് ശേഷം ടോവിനോയും, അഖിൽ, അനസ് ഖാൻ എന്നിവർ വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഐഡന്റിറ്റി, ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യം നല്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഐഡന്റിറ്റി, ഇപ്പോൾ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ,