ഹൗസ് ഫുള്ളായി മണിച്ചിത്രത്താഴ്; ആർപ്പുവിളിയോടെ കാണികൾ,വീഡിയോ

ഹോൾഡ് ആൾക്കൂട്ടം വീഡിയോ..  ഇ കാണുന്ന ആൾക്കൂറാട്ടം തിരുവനന്തപുരം കൈരളി ശ്രീ നിള തിയറ്ററുകൾക്ക്  മുന്നിലെ ആണ്. ദളപതി വിജയുടെ ലിയോയോ തലൈവരുടെ ജയിലറോ കാണാനുള്ള തിരക്കല്ല  ഇത് . മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ്…

ഹോൾഡ് ആൾക്കൂട്ടം വീഡിയോ..  ഇ കാണുന്ന ആൾക്കൂറാട്ടം തിരുവനന്തപുരം കൈരളി ശ്രീ നിള തിയറ്ററുകൾക്ക്  മുന്നിലെ ആണ്. ദളപതി വിജയുടെ ലിയോയോ തലൈവരുടെ ജയിലറോ കാണാനുള്ള തിരക്കല്ല  ഇത് . മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് റിലീസ് ആയ മണിച്ചിത്രത്താഴ് കാണാനുള്ള ജനക്കൂട്ടം ആണ് .  രിലീസ് ചെയ്ത് 30 വര്‍ഷം കഴിഞ്ഞെങ്കിലും മലയാളികള്‍ക്കിടയില്‍ മണിച്ചിത്രത്താഴ് പോലെ ഇത്രയധികം റിപ്പീറ്റ് വാല്യു ഉള്ള മറ്റൊരു ചിത്രമുണ്ടോ എന്ന് തോന്നിപ്പോകും വിധമായിരുന്നു തിരുവനന്തപുരം കൈരളി ശ്രീ നിള തിയേറ്ററിന് മുന്നിലെ പ്രേക്ഷകരുടെ തിരക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാന ന​ഗരിയെ ആവേശം കൊള്ളിക്കുന്നത്  സർക്കാരിന്റെ പരിപാടി ആയി കേരളീയം ആണ്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തകൃതിയായി നടക്കുകയാണ്. ആഘോഷങ്ങളിലെ ഏറ്റവും വലിയ ഹൈലൈറ്റ് പഴയകാല സിനിമകളുടെ റിലീസ് ആണ്. തിയറ്ററുകളിൽ കാണാൻ സാധിക്കാത്തവർക്കും പുതുതലമുറകൾക്കും വൻ ആവേശമാണ് ഈ ചലച്ചിത്രോത്സവം സമ്മാനിക്കുന്നത്.  മലയാളത്തിലെ എക്കലത്തെയും ഐക്കോണിക് ചിത്രമായ മണിച്ചിത്രത്താഴിന്റെ പ്രദർശനത്തിനായി അത്രകണ്ട് ആളുകളാണ് എത്തിയത്. ഫാസിലിന്റെ സംവിധാനത്തിൽ കാലങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത മണിച്ചിത്രത്താഴ് വീണ്ടും കാണുന്നതിന്റെ ആവേശത്തിലായിരുന്നു  ആരാധകർ. മോഹൻലാലും സുരേഷ് ​ഗോപിയും ശോഭനയും തകർത്തഭിനയിച്ച ചിത്രത്തിന്റെ ഷോ നടന്നത് രാത്രി ഏഴരയോടെ ആണ്.

തിരുവനന്തപുരം കൈരളി തിയറ്ററിൽ ആയിരുന്നു പ്രദർശനം.  മണിച്ചിത്രത്താഴ് കാണാൻ വൻ തിരക്ക് അനുഭവപ്പെട്ടതോടെ എക്സ്ട്രാ ഷോകൾ കൂടി ഉൾപ്പെടുത്തി. നൂറ് വട്ടം കണ്ടാലും ആദ്യം കാണുന്ന അതേ ഫ്രഷ്നെസ് തന്നെയാണ് ഇത്രത്തോളം ആളുകളെ തിയറ്ററുകളിലേക്ക് ആകർഷിക്കുന്നത്. ല്‍ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് മലയാളത്തിലെ ലക്ഷണമൊത്ത  സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് വിലയിരുത്തപ്പെടുന്നത്. 30 വർഷം പിന്നിട്ടിട്ടും ഈ സിനിമയോടുള്ള സ്നേഹം ഒരു തരി പോലും കുറഞ്ഞിട്ടില്ലെന്ന സൂചനയാണ് ഇന്നലെ തിരുവനന്തപുരത്ത് കണ്ടത്. സ്ക്രീനില്‍ പ്രിയ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍  ഫസ്റ്റ്  ഡേ ഫസ്റ്റ് ഷോ  സിനിമ പോലെ പ്രേക്ഷകര്‍ ആര്‍ത്തുവിളിച്ചു. ഇന്നലെ ഉച്ച മുതല്‍ ഒട്ടനവധി പേരാണ് ടിക്കറ്റിനായി ക്യു നിന്നത്. ഇതിന്റെ വിഡിയോകളും ഫോട്ടോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മോഹൻലാൽ ഫാൻസും ഇതൊരു ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു.‘കേരളീയം പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് കാണാന്‍ കഴിയുന്നത്. ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ മണിച്ചിത്രത്താഴിന് 30-ാം വര്‍ഷത്തില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. കൈരളി തിയറ്റര്‍ സമുച്ചയത്തിന്‍റെ കവാടത്തിന് താഴിടാതെ പെരുമഴയില്‍ കാത്തുനിന്ന ആയിരങ്ങള്‍ക്കായി മൂന്ന് അധിക പ്രദര്‍ശനങ്ങളാണ് നടത്തിയത്.


443 സീറ്റുള്ള കൈരളി നിറഞ്ഞതോടെ അരമണിക്കൂര്‍ നേരത്തെ പ്രദര്‍ശനം തുടങ്ങി. നിരവധിപേര്‍ നിലത്തിരുന്നാണ് സിനിമ കണ്ടത്. ഇതേസമയം പുറത്ത് ആയിരത്തിലധികംപേര്‍  കാത്തുനില്‍പ്പുണ്ടായിരുന്നു. തിയറ്റര്‍ കോമ്പൗണ്ടില്‍ അറുന്നൂറോളം പേര്‍ ക്യൂ നില്‍ക്കുന്നുമുണ്ടായിരുന്നു. ഗേറ്റിനുപുറത്ത് മഴ വകവയ്ക്കാതെ ആയിരത്തോളംപേര്‍ അക്ഷമരായി കാത്തുനിന്നു. ഈ സാഹചര്യത്തില്‍ പരമാവധിപേരെ സിനിമ കാണിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൂന്ന് അധിക പ്രദര്‍ശനങ്ങള്‍ കൂടി നടത്താന്‍ ചലച്ചിത്ര അക്കാദമ തീരുമാനിച്ചു.  ഇതനുസരിച്ച് 9 മണിക്ക് നിളയിലും 9.30ന് ശ്രീയിലും തുടര്‍ന്ന് കൈരളിയിലുമായി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. അങ്ങനെ ഒരു സിനിമയുടെ നാല് പ്രദര്‍ശനങ്ങള്‍ ഒരു ദിവസം നടന്ന ചലച്ചിത്രോത്സവമായി കേരളീയം മാറി.  അതോടൊപ്പം മൊബൈലിലും ടിവിയിലുമൊന്നും കാണുന്നതല്ല സിനിമ , അത്  അതെ അർത്ഥത്തിൽ അനുഭവിക്കണമെങ്കിൽ തീയറ്റരിൽ നിന്ന് തന്നെ കാണണമെന്ന് വെളിവാക്കുന്നതായിരുന്നു മണിച്ചിത്രത്താഴിനു ലഭിച്ച തിരക്ക് ,